• Home
  • News
  • ഖത്തർ : രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ചു കരട് നിയമം പ്രാബല്യത്തിൽ വ

ഖത്തർ : രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ചു കരട് നിയമം പ്രാബല്യത്തിൽ വന്നു

രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തെ മെച്ചപ്പെടുത്തുന്നതിന് മാധ്യമങ്ങൾ, പ്രസിദ്ധീകരണങ്ങൾ, കലകൾ എന്നിവ സംബന്ധിച്ച കരട് നിയമത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

നിയമനിർമ്മാണം ആധുനികവൽക്കരിക്കാനും പ്രസിദ്ധീകരണങ്ങൾ, മാധ്യമ പ്രവർത്തനങ്ങൾ, കലകൾ, അഭിപ്രായസ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം എന്നിവയ്ക്കായി സാങ്കേതിക വികസനം സാധ്യമാക്കുന്ന കരട് നിയമം തയ്യാറാക്കി. ഖത്തറിലെ ക്യു.എൻ.എ റിപ്പോർട്ടിൽ പറയുന്നു.

പ്രസ്, പ്രിൻറിംഗ് , പ്രസിദ്ധീകരണങ്ങളുടെ വിതരണം, പ്രസാധകർ, സിനിമാ, തിയേറ്ററുകൾ, കലാസൃഷ്ടി, ചലച്ചിത്ര നിർമ്മാണം, റേഡിയോ, ടെലിവിഷൻ പ്രക്ഷേപണം, പരസ്യം, മാധ്യമ സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകളും കരട് നിയമത്തിൽ ഉൾപ്പെടുന്നു.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുള്ള ബിൻ നാസർ ബിൻ ഖലീഫ അൽ താനി അധ്യക്ഷനായ ചടങ്ങിൽ, ക്യാമറയും നിരീക്ഷണ ഉപകരണങ്ങളും സ്ഥാപിക്കാനുള്ള കരട് നിയമവും അംഗീകരിച്ചു. ഖത്തർ ഭരണകൂടവും കുവൈറ്റിലെ സർക്കാരും തമ്മിലുളള ഉന്നത വിദ്യാഭ്യാസവും ശാസ്ത്രീയ ഗവേഷണ മേഖലകളിൽ സഹകരണ കരാറിനും ക്യാബിനറ്റ് അംഗീകാരം നൽകി.

Related News

Entertainment