• Home
  • News
  • യുഎഇയിൽ വേനൽക്കാലം അവസാനിക്കുന്നു

യുഎഇയിൽ വേനൽക്കാലം അവസാനിക്കുന്നു

ദുബായ്: യുഎഇയിൽ വേനൽക്കാലം അവസാനിക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളിൽ 35 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴുകയും ചെയ്തു.

മാർച്ച്, സെപ്തംബർ മാസങ്ങളിൽ സൂര്യൻ മധ്യരേഖയ്ക്ക് മുകളിലായതിനാൽ രാവും പകലും തുല്യമായിരിക്കും. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം സെപ്തംബർ 23 ഞായറാഴ്ച, രാത്രിയും പകലും തുല്യമാകും. സാധാരണ ഇത് സപ്തംബർ 22 മുതൽ സെപ്റ്റംബർ 24 വരെ ഉള്ള ദിവസങ്ങളിലാണ് നടക്കാറ്. ഷാർജ പ്ലാനറ്റേറിയത്തിലെ ജനറൽ സൂപ്പർവൈസറായ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു.

Related News