• Home
  • News
  • അബുദാബി :ലോകത്തിലെ സുരക്ഷിതമായ നഗരം

അബുദാബി :ലോകത്തിലെ സുരക്ഷിതമായ നഗരം

അബുദാബി: ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി വീണ്ടും അബുദാബിയെ പ്രഘ്യാപിച്ചു.ലോകത്ത് ഏറ്റവുംകുറവ് കുറ്റകൃത്യം നടക്കുന്ന നഗരമെന്ന നിലയിലാണ് അബുദാബിയെ പ്രഖ്യാപിച്ചത്.അബുദാബി കുറ്റകൃത്യ സൂചിക കഴിഞ്ഞവർഷം 14.41 ശതമാനമായിരുന്നു എന്നാൽ ഈ വർഷം അത് 13.63 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ആഗോളതലത്തിൽ നഗരങ്ങളെക്കുറിച്ചും രാജ്യങ്ങളെക്കുറിച്ചും ലോകത്തെ ഏറ്റവുംവലിയ ഡേറ്റാബേസ് വികസിപ്പിക്കുന്ന നുബിയോ എന്ന വെബ്‌സൈറ്റാണ് പ്രഖ്യാപനം നടത്തിയത്. രണ്ടാംസ്ഥാനത്ത് ദുബായിയാണ്.ദുബായിയുടേത് കഴിഞ്ഞ വർഷം 19.50 ശതമായിരുന്നെങ്കിൽ ഈ വർഷം 19.03 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

300 നഗരങ്ങളിലെ കണക്കെടുപ്പിൽ നിന്നുമാണ് ഏറ്റവും കുറ്റകൃത്യം കുറഞ്ഞ രാജ്യമായി അബുദാബിയെ തിരഞ്ഞെടുത്തത്. ദോഹ, ബാസൽ, സിംഗപ്പൂർ, ക്യുബെക്ക് സിറ്റി, ഒസാക്ക, ടോക്കിയോ, ബെർലിൻ, മ്യൂനിച്ച്, സൂറിച്ച് എന്നിവയാണ് മറ്റ് സുരക്ഷിത നഗരങ്ങൾ.

Related News