• Home
  • News
  • പൊതു സ്ഥലങ്ങളിലെ സൗജന്യ ഇന്റർനെറ്റ് വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നു

പൊതു സ്ഥലങ്ങളിലെ സൗജന്യ ഇന്റർനെറ്റ് വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നു

ദുബായ്: പൊതു സ്ഥലങ്ങളിലെ സൗജന്യ ഇന്റർനെറ്റ് ഉപയോഗിക്കുന്നത് പണം ലഭിക്കുമെങ്കിലും. അതിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ നാം അറിയാതെ പോകുന്നു.

നിങ്ങളുടെ ഫോണിൽ സൂക്ഷിച്ച ഫോട്ടോകൾ, നിങ്ങൾ അയച്ച ഇമെയിലുകൾ അല്ലെങ്കിൽ നിങ്ങൾ ബ്രൗസുചെയ്യുന്ന സൈറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ചോർത്താം എന്ന് സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങളും നഷ്ടപ്പെടാം. യു.എ.ഇയിലെ ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി (ടിആർഎ) ഇതിനെപറ്റി മുന്നറിയിപ്പ് നൽകിയിരുന്നു.

പൊതു സ്ഥലങ്ങളിലെ വൈഫൈ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ഫോണിലെ വിവരങ്ങൾ സൂക്ഷിക്കുക. ജാഗ്രത പാലിക്കുക ടിആർഎ ട്വിറ്റെർ - ൽ പറഞ്ഞു.

Related News