• Home
  • News
  • പാണ​മ്പ്രയിൽ ഗ്യാസ്​ ടാങ്കർ മറിഞ്ഞ്​ വാതക ചോർച്ച;അരക്കിലോമീറ്റര്‍ ചുറ്റളവിലുള്ള

പാണ​മ്പ്രയിൽ ഗ്യാസ്​ ടാങ്കർ മറിഞ്ഞ്​ വാതക ചോർച്ച;അരക്കിലോമീറ്റര്‍ ചുറ്റളവിലുള്ള ആളുകളോട് മാറാന്‍ നിര്‍ദേശം

പാണമ്പ്ര: മലപ്പുറം തേഞ്ഞിപ്പലത്തിനടുത്ത് പാണമ്പ്ര വളവില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു. നേരിയ തോതില്‍ ലോറിക്കുള്ളില്‍ നിന്നും വാതകച്ചോര്‍ച്ചയും ഉണ്ടാകുന്നുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഐ.ഒ സി യുടെ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് കോഴിക്കോട്-തൃശൂര്‍ വാഹന ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. വാഹനങ്ങള്‍ ഇവിടെ നിന്നും മറ്റൊരു വഴിയിലൂടെയാണ് കടത്തി വിടുന്നത്.

അപകടസാധ്യത കണക്കിലെടുത്ത് സമീപത്തെ വീടുകളില്‍ എല്‍പിജി അടുപ്പുകള്‍ കത്തികരുതെന്ന് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവസ്ഥലത്തിന് അര കിലോമീറ്റര്‍ ചുറ്റളവിലുള്ള ആളുകളെ താല്‍ക്കാലികമായി മാറ്റി പാര്‍പ്പിച്ചു. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന ടാങ്കറാണ് മറിഞ്ഞത്. ഐഒസിയുടെ സീനിയര്‍ ഉദ്യോഗസ്ഥരടക്കം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

Entertainment