• Home
  • News
  • സൗദിയിൽനിന്ന് പ്രവാസികൾ അയയ്ക്കുന്ന പണത്തിൽ കുറവ്

സൗദിയിൽനിന്ന് പ്രവാസികൾ അയയ്ക്കുന്ന പണത്തിൽ കുറവ്

റിയാദ്:സമഗ്ര നിതാഖാത് കർശനമായി നടപ്പാക്കിയതോടെ സൗദിയിൽനിന്ന് പ്രവാസികൾ അയയ്ക്കുന്ന പണത്തിൽ ഏഴു ശതമാനം കുറവ്. വിദേശങ്ങളിലേക്കുള്ള പണമൊഴുക്ക് വരുംവർഷങ്ങളിലും കുറയുമെന്നാണ് സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി കണക്ക്കൂട്ടൽ കേരളത്തെയും ഇത് നല്ലരീതിയിൽ ബാധിച്ചിട്ടുണ്ട്.

പ്രവാസിപ്പണത്തിന് നികുതി ഏർപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമാകുന്നതിനുമുമ്പ് പണമയയ്ക്കലിൽ ഇത്ര കുറവുണ്ടായത് ആശങ്കയാണ് . വാണിജ്യമേഖലയിൽ സമഗ്ര നിതാഖാത് കർശനമായി നടപ്പാക്കിത്തുടങ്ങിയതോടെയാണ് മലയാളികളടക്കമുള്ള പ്രവാസികളുട സ്ഥിതി ഗുരുതരമായത്. തൊഴിൽ നഷ്ടപ്പെട്ടതോടെ പലർക്കും നാട്ടിലേക്ക് പണമയക്കാനാകുന്നില്ല. വരുംദിവസങ്ങളിൽ ഇവർ നാട്ടിലേക്കുമടങ്ങാൻ നിർബന്ധിതരായേക്കും.

നിതാഖാതിനുപുറമേ സൗദിയിലെ പ്രവാസി തൊഴിലാളികളുടെ ആശ്രിതർക്ക് ലെവി ഏർപ്പെടുത്തിയതും തിരിച്ചടിയായിട്ടുണ്ട്. ലെവി താങ്ങാനാകാതെ മലയാളികളടക്കമുള്ള ഒട്ടേറെ പ്രവാസികുടുംബങ്ങൾ സൗദി വിട്ടുതുടങ്ങി. ഈ മാസം അവസാനത്തോടെ പണമയക്കൽ ഇടിയുമെന്നാണ് സൂചനകൾ.

വിദേശികൾ അയയ്ക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തുന്നതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ വിശദപഠനവും കൂടുതൽ സർക്കാർ വകുപ്പുകളുടെ അഭിപ്രായവും വിശകലനം ചെയ്ത ശേഷം തീരുമാനമെടുക്കാനാണ് നീക്കം. എന്നാൽ, നികുതിയുടെ കാര്യത്തിൽ അന്തിമതീരുമാനമെടുക്കുന്നത് ശൂറ കൗൺസിലായിരിക്കുമെന്നാണ് ധനകാര്യസമിതി പറയുന്നത്.

Entertainment