• Home
  • News
  • ആപ്പിൾ ഫോണുകൾക്ക് വാ​ട്സ്ആ​പ്പി​ന്‍റെ മു​ട്ട​ൻ​പ​ണി

ആപ്പിൾ ഫോണുകൾക്ക് വാ​ട്സ്ആ​പ്പി​ന്‍റെ മു​ട്ട​ൻ​പ​ണി

ന്യു​യോ​ർ​ക്ക്: പുത്തൻ പു​തി​യ മോ​ഡ​ലു​ക​ളു​മാ​യി വിപണിയെ പിടിച്ചടക്കാൻ ത​യാ​റെ​ടു​ക്കു​ന്ന ആ​പ്പി​ളി​ന് വാ​ട്സ്ആപ്പി​ന്‍റെ വ​ക എട്ടിന്റെ പ​ണി. ആ​പ്പി​ളി​ന്‍റെ പ​ഴ​യ മോ​ഡ​ൽ ഫോ​ണു​ക​ളി​ൽ വാ​ട്സ്ആ​പ്പ് ആ​പ്ലി​ക്കേ​ഷ​ൻ വി​ല​ക്കാ​ൻ ഫേ​സ്ബു​ക്ക് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വാ​ട്സ്ആ​പ്പ് തീ​രു​മാ​നി​ച്ചു.ഐ​ഒ​എ​സ് വേ​ർ​ഷ​ൻ 7, അ​തി​ലും പ​ഴ​യ വേ​ർ​ഷ​നു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​പ്പി​ൾ ഡി​വൈ​സു​ക​ൾ എ​ന്നി​വ​യി​ലാ​ണ് വാ​ട്സ്ആ​പ്പ് വി​ല​ക്കു വ​രു​ന്ന​ത്.

ഐ​ഫോ​ണ്‍ 4 ഡി​വൈ​സു​ക​ളി​ൽ നി​ല​വി​ൽ വാ​ട്സ്ആ​പ്പ് ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ ത​ത്കാ​ലം ഈ ​പ്ര​ശ്നം ബാ​ധി​ക്കി​ല്ല. ഈ ​ഫോ​ണു​ക​ളി​ൽ വാ​ട്സ്ആ​പ്പ് സേ​വ​നം 2020 വ​രെ തു​ട​രു​മെ​ന്ന് റി​പ്പോ​ർ​ട്ട് പറയുന്നു. എ​ന്നാ​ൽ ഈ ​ഫോ​ണു​ക​ളി​ൽ വാ​ട്സ്ആ​പ്പ് അ​ണ്‍​ഇ​ൻ​സ്റ്റാ​ൾ ചെ​യ്ത് വീ​ണ്ടും ഇ​ൻ​സ്റ്റാ​ൾ ചെ​യ്യാ​ൻ ശ്ര​മി​ച്ചാ​ൽ വി​ജ​യ​ക​ര​മാ​കി​ല്ല.നോ​ക്കി​യ സിം​ബി​യ​ൻ എ​സ്60, ബ്ലാ​ക്ബെ​റി ഒ​എ​സ്, വി​ൻ​ഡോ​സ് ഫോ​ണ്‍ 8.0 എ​ന്നി​വ​യി​ൽ വാ​ട്സ്ആ​പ്പ് ആ​പ്ലി​ക്കേ​ഷ​ൻ ഇ​പ്പോ​ൾ​ത​ന്നെ വി​ല​ക്കി​യി​ട്ടു​ണ്ട്. ഇ​തു​കൂ​ടാ​തെ, ആ​ൻ​ഡ്രോ​യ്ഡ് വേ​ർ​ഷ​ൻ 3.3.7-യി​ൽ 2020 ഫെ​ബ്രു​വ​രി​ക്കു​ശേ​ഷം വാ​ട്സ്ആ​പ്പ് വി​ല​ക്കു​മെ​ന്നാ​ണു സൂ​ച​ന.

Entertainment