• Home
  • News
  • പ്രവാസി മലയാളികൾക്ക് ബി.കെ.എസ് ജോബ് സെൽ

പ്രവാസി മലയാളികൾക്ക് ബി.കെ.എസ് ജോബ് സെൽ

മനാമ: ജോബ് സെൽ ബി കെ എസ്‌ ടോസ്റ്റ്‌ മാസ്റ്റേഴ്സ് ബഹ്‌റൈൻ കേരളീയസമാജാവുമായി സഹകരിച്ച്‌ തൊഴിൽ അന്വേഷകർക്കായി ഇൻറർവ്യൂ പരിശീലന ക്ലാസ്സ്‌ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 21 രാത്രി 8.30 ന്​ ബാബുരാജ്‌ ഹാളിൽ പരിപാടി നടക്കും. സമാജം അംഗങ്ങൾക്കും അല്ലാത്തവർക്കും പങ്കെടുക്കാം.

തൊഴിൽ അന്വേഷകർ ജോബ് സെൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന bksjobcell@gmail.com മെയിൽ ഐഡിയിൽ അവരുടെ ബയോഡാറ്റ അയച്ചു കഴിഞ്ഞാൽ ജോബ് സെൽ അവരുടെ നിശ്ചിത യോഗ്യതയ്ക്കനുസരിച്ച്‌ ഉദ്യോഗാർഥികളുടെ ബയോഡാറ്റ ആവശ്യമുള്ള സ്‌ഥാപനങ്ങളിലേയ്ക്ക് കൈമാറും. സമാജം ഇതിൽ ഇടനിലക്കാരായി മാത്രമാണ് പ്രവർത്തിക്കുകയെന്നും ഭാരവാഹികൾ അറിയിച്ചു

Related News