• Home
  • News
  • അറബ് സർവകലാശാലാ റാങ്കിങ്ങിൽ ഖത്തർ യൂണിവേഴ്‌സിറ്റിക്ക് മൂന്നാം സ്ഥാനം

അറബ് സർവകലാശാലാ റാങ്കിങ്ങിൽ ഖത്തർ യൂണിവേഴ്‌സിറ്റിക്ക് മൂന്നാം സ്ഥാനം

ദോഹ: അറബ് സർവകലാശാലകളുടെ റാങ്കിങ്ങിൽ ഖത്തർ യൂണിവേഴ്‌സിറ്റിക്ക് മൂന്നാം സ്ഥാനം.ടൈംസ് ഉന്നത ഗവേഷണ കേന്ദ്രം പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. ലോക സർവകലാശാലാ റാങ്കിങ്ങിൽ ആദ്യ 500 റാങ്കുകൾക്കകത്തും ഖത്തർ സർവ്വകലാശാല ഇടം പിടിച്ചു.

വർഷങ്ങളുടെ പ്രയത്നമാണ് ഖത്തർ യൂണിവേഴ്‌സിറ്റി കൈവരിച്ച നേട്ടത്തിന്റെ പിന്നിലെന്നും വരും നാളുകളിൽ ലോക സർവകലാശാലകളുടെ പട്ടികയിൽ ഖത്തർ യൂണിവേഴ്സിറ്റിയെ മുൻ നിരയിൽ കാണാനുള്ള അവസരമുണ്ടാവുമെന്നും ഖത്തർ സർവകലാശാല പ്രസിഡന്റ് ഹസ്സൻ അഴ്‍ ഡെർഹം പറഞ്ഞു.