• Home
  • News
  • ദുബായിൽ പുതിയ മൾടി സ്പെഷ്യലിറ്റി ആശുപത്രി തുറക്കുന്നു

ദുബായിൽ പുതിയ മൾടി സ്പെഷ്യലിറ്റി ആശുപത്രി തുറക്കുന്നു

ദുബായ്: ദുബായിലെ അൽ ബർസയിൽ പുതിയ മൾടി സ്പെഷ്യലിറ്റി ആശുപത്രി തുറക്കുന്നു സെപ്റ്റംബർ 23 ഞായറാഴ്ച്ച ആണ് ഉദ്ഘടനം. തെക്കൻ ദുബായിൽ ആരോഗ്യപരിചരണത്തിന്റെ ആവശ്യകത വർധിച്ചുവരുന്ന പശ്ചാതലത്തിൽ ആണ് ഇ നീക്കം. മെഡിക്ലിനിക് മിഡിൽ ഈസ്റ്റ് ആണ് സംരഭത്തിന് പിന്നിൽ. ദുബായിൽ മെഡിക്ലിനിക് വെൽകെയർ ഹോസ്പിറ്റലും മെഡിക്ലിനിക് സിറ്റി ഹോസ്പിറ്റലും ഉൾപ്പെടെ ആറ് ആശുപത്രികളാണ് ഹെൽത്ത്കെയർ ഗ്രൂപ്പിനുള്ളത്. ഹോസ്പിറ്റലിൽ 126 ഡോക്ടർമാരെയും 220 നഴ്സുമാരെയും 35 സമഗ്ര, കൺസൾട്ടൻറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് 182 മുറികളുണ്ട്, ആറു വിഐപി മുറികളും ഒരു റോയൽ സ്യൂട്ടും ഉണ്ട്.

Related News

Entertainment