• Home
  • News
  • സൗദി; വ്യാജ ഓഫറുകൾ പ്രഖ്യാപിക്കുന്നവർക്ക് മൂന്നു വർഷം തടവും പത്തു ലക്ഷം റിയാൽ പി

സൗദി; വ്യാജ ഓഫറുകൾ പ്രഖ്യാപിക്കുന്നവർക്ക് മൂന്നു വർഷം തടവും പത്തു ലക്ഷം റിയാൽ പിഴയും

റിയാദ്: വ്യാജ ഓഫറുകൾ പ്രഖ്യാപിക്കുന്നവർക്ക് മൂന്നു വർഷം തടവും പത്തു ലക്ഷം റിയാൽ പിഴയും ശിക്ഷ ലഭിക്കുമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയം. സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് വ്യാപാര സ്ഥാപനങ്ങൾക്കും കമ്പനികൾക്കുമാണ് മുന്നറിയിപ്പ് നൽകിയത്. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ദേശീയ ദിനത്തിന്റെ ഭാഗമായി 23, 24, 25 തീയതികളിൽ ഓഫറുകൾ പ്രഖ്യാപിക്കുന്നതിന് മന്ത്രാലയം പ്രത്യേക ഓൺലൈൻ ലൈസൻസ് നൽകുന്നുണ്ട്. മുൻകൂട്ടി ലൈസൻസ് എടുക്കാതെ ഓഫർ പ്രഖ്യാപിക്കുന്നത് നിയമലംഘനമാണ്. ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം ഓർമിപ്പിച്ചു.ഓഫർ ഉൽപന്നങ്ങളുടെ വിവരങ്ങൾ ജനങ്ങളെ അറിയിക്കുന്നതിന് പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും മന്ത്രാലയം പുറത്തിറക്കി.

ഓഫർ ഉൽപന്നങ്ങളുടെ ആദായവിൽപനയ്ക്ക് മുൻപും ശേഷവുമുള്ള വില, ആദായവിൽപനയുടെ ശതമാനം, ലൈസൻസ് നമ്പർ എന്നിവയും വ്യക്തമാക്കണം. ആദായവിൽപനയ്ക്കുള്ള അനുമതി പകർപ്പ് ഉപഭോക്താക്കൾ കാണത്തക്കവിധം സ്ഥാപനത്തിൽ പ്രദർശിപ്പിക്കണമെന്നും നിബന്ധനയുണ്ട്.

Related News

Entertainment