• Home
  • News
  • വിദ്യാർഥികൾക്കായി അവധിക്കാല മൽസരങ്ങൾ

വിദ്യാർഥികൾക്കായി അവധിക്കാല മൽസരങ്ങൾ

ദോഹ: ഏഷ്യൻ സമൂഹത്തിലെ വിദ്യാർഥികൾക്കായി ഫ്രൻഡ്സ് കൾച്ചറൽ സെന്റർ(എഫ്സിസി) സംഘടിപ്പിക്കുന്ന മലയാള മഴ അവധിക്കാല മൽസരങ്ങൾ ഇന്ന് അഞ്ചിന് തുമാമയിലെ എഫ്സിസി ഹാളിൽ നടക്കും. നാലു മുതൽ 12 വരെ ക്ലാസ് വിദ്യാർഥികൾക്കാണു മൽസരം.

അവധിക്കാല കാഴ്ചകൾ എന്ന വിഷയത്തിൽ ഫൊട്ടോഗ്രഫി മൽസരം, അനുഭവക്കുറിപ്പ് മൽസരം നടക്കും. ഇംഗ്ലിഷിലോ, മലയാളത്തിലോ 500 വാക്കിൽ കവിയാത്ത കുറിപ്പുകളാണ് അനുഭവക്കുറിപ്പ് മൽസരത്തിനു തയാറാക്കേണ്ടത്. എ4 വലുപ്പത്തിൽ ആർട് പേപ്പറിലോ, ഫോട്ടോ പേപ്പറിലോ പ്രിന്റ് ചെയ്ത ഫോട്ടോകൾ ഫൊട്ടോഗ്രഫി മൽസരത്തിനു സമർപ്പിക്കണം.

Related News