• Home
  • News
  • കാലാവസ്ഥാ വ്യതിയാനം ബഹ്‌റൈനിലെ ജലവിതരണത്തെ ബാധിക്കുന്നു

കാലാവസ്ഥാ വ്യതിയാനം ബഹ്‌റൈനിലെ ജലവിതരണത്തെ ബാധിക്കുന്നു

മനാമ: ബഹ്‌റൈനിലെ ജലവിതരണ സംവിധാനത്തെ കാലാവസ്ഥാ വ്യതിയാനം ശക്തമായി ബാധിക്കാനിടയുണ്ട്. ഈ പ്രശ്നം പരിഹരിക്കാനും അടിയന്തിര നടപടി സ്വീകരിക്കാനും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സമുദ്രനിരപ്പിലെ മാറ്റങ്ങൾ, കാലാവസ്ഥാ മാറ്റത്തിന്റെ അനന്തരഫലങ്ങൾ, എന്നിവ രാജ്യത്തിന്റെ ജലവിതരണത്തെ ബാധിക്കാറുണ്ട്. ഉയരുന്ന ചൂട് വെള്ളത്തിന്റെ ആവശ്യം വർദ്ധിപ്പിക്കുമെന്ന് അറേബ്യ ഗൾഫ് യൂണിവേഴ്സിറ്റി ( എ. ജി .യു.) ജലവിഭവ മാനേജ്മെൻറ് പ്രൊഫസർ ഡോ വലീദ് സുബരി പറഞ്ഞു.

കാലാവസ്ഥാ മാറ്റത്തിന്റെ പ്രത്യാഘാതങ്ങൾ ബഹറൈനിലെ ജലസ്രോതസുകളിലും പ്രകടമാണ് . ചൂട് കൂടുന്നതിനാൽ മുനിസിപ്പാലിറ്റിയും കാർഷിക മേഖലയും ജല ഉപയോഗം വർദ്ധിപ്പിക്കുന്നതും, സമുദ്രനിരപ്പ് ഉയരുന്നതും മഴയുടെ അളവിലുള്ള കുറവ് ഭൂഗർഭ ജലത്തിലെ അളവ് കുറച്ചതും,എല്ലാം അവയിൽ പെടുന്നു. ഇത് നിലവിലെ ജല സ്രോതസുകളുടെ സ്ഥിതിയും അപകടത്തിലാകുന്നു ഗാർഹിക ആവശ്യത്തിനുള്ള ജലം ലഭ്യമാക്കാൻ കൂടുതൽ സമുദ്രജല ശുദ്ധികരണ പ്ലാൻറുകൾ നിർമ്മിക്കേണ്ടി വരും.എന്നാൽ ഇത് ബഹ്‌റൈൻ ജല വകുപ്പിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുകയും ശുദ്ധികരണവുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രശ്നങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും.

Related News

Entertainment