നീലക്കുറിഞ്ഞിപ്പൂക്കൾ വിരിഞ്ഞു
തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയുടെ കരുത്തായി നീലക്കുറിഞ്ഞിപ്പൂക്കൾ വിരിഞ്ഞു. 60 വർഷത്തിന് ശേഷം ഇതാദ്യമായി നീലക്കുറിഞ്ഞിയും ചോലക്കുറിഞ്ഞിയും ഒന്നിച്ചു വിരിഞ്ഞു.12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയും 10 വർഷത്തെ ആയുസ്സിനൊടുവിൽ പൂവിടുന്ന ചോലക്കുറിഞ്ഞിയും ഒന്നിച്ച് പൂക്കുന്നത് 60 വർഷത്തിന് ശേഷമാണ്.
വരയാടുകളുടെ ജന്മഗൃഹമെന്ന് അറിയപ്പെടുന്ന ഇരവികുളം ദേശീേയാദ്യാനത്തിലെ രാജമലയിലാണ് രണ്ടിനം കുറിഞ്ഞികളും പൂവിട്ടുതുടങ്ങിയത്. സെപ്റ്റംബർ, ഒക്േടാബർ മാസങ്ങളിലാണ് ചോലക്കുറിഞ്ഞി പൂക്കുന്നത്. മൂന്നാർ മലകളിലെ നീലക്കുറിഞ്ഞി ആഗസ്റ്റിൽ പൂത്തുതുടങ്ങേണ്ടതായിരുെന്നങ്കിലും മഴയെ തുടർന്ന് വൈകി.