• Home
  • News
  • പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണം: അഭിലാഷ് ടോമി അപകടത്തില്‍പെട്ടു

പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണം: അഭിലാഷ് ടോമി അപകടത്തില്‍പെട്ടു

സിഡ്‌നി: പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തില്‍ പങ്കെടുക്കുന്ന മലയാളി നാവികന്‍ അഭിലാഷ് ടോമി അപകടത്തില്‍പെട്ടു. പെര്‍ത്തില്‍നിന്നു 3000 കിലോമീറ്റര്‍ പടിഞ്ഞാറു വച്ചാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പായ്ക്കപ്പലിനു തകരാറുണ്ടായെന്നും തനിക്കു പരുക്കേറ്റുവെന്നും അഭിലാഷ് ടോമി സന്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിനു ശേഷം അഭിലാഷുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല.

തൂരിയ എന്ന പായ്‌വഞ്ചിയിലാണ്‌ അഭിലാഷ്‌ മൽസരത്തിൽ പങ്കെടുത്തിരുന്നത് കാറ്റിലും തിരമാലകളിലും പെട്ട്‌ അഭിലാഷിന്റെ പായ്‌വഞ്ചി അപകടത്തിലാകുകയായിരുന്നു. പായ്‌വഞ്ചിയിൽ ഒറ്റക്ക്‌ ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനാണ്‌ അഭിലാഷ്‌. ജൂലൈ ഒന്നിന്‌ പാരീസിൽനിന്നാണ്‌ ഗോൾഡൻ ഗ്ലോബ്‌ പ്രയാണം തുടങ്ങിയത്‌.നാവികസേനയിൽ ലഫറ്റനന്റ് കമാൻഡറാണ് അഭിലാഷ് ടോമി. ആലപ്പുഴ ചേന്നംകരി വല്ല്യാറ വീട്ടിൽ വി സി ടോമിയുടെ മകനാണ്

Entertainment