• Home
  • News
  • സൽമാൻ എന്ന്​ പേരുള്ള ആർക്കും അമൂഹംസ ഭക്ഷ്യ ശൃംഖലയിൽ സൗജന്യ വിരുന്ന്​

സൽമാൻ എന്ന്​ പേരുള്ള ആർക്കും അമൂഹംസ ഭക്ഷ്യ ശൃംഖലയിൽ സൗജന്യ വിരുന്ന്​

ജിദ്ദ: ദേശീയദിനാഘോഷത്തി​​െൻറ ഭാഗമായി സൽമാൻ രാജാവിനോടുള്ള ആദര സൂചകമായി ‘സൽമാൻ’ എന്ന്​ പേരുള്ള ആർക്കും അമൂഹംസ ഭക്ഷ്യ ശൃംഖല സൗജന്യ വിരുന്ന്​ നൽകും.ഇഖാമ കാണിച്ചാൽ മാത്രം മതി. ഒരു സു​ഹ​ൃത്തിനെ കൂടി കൂടെക്കൂട്ടാനും സൗകര്യമുണ്ട്​. 21, 22, 23 തിയതികളിൽ ഇൗ ആനുകൂല്യം സൗദിയിലെ ‘അമൂഹംസ’യുടെ എല്ലാ ശാഖകളിലും ലഭ്യമാണ്​.ദേശീയദിനാഘോഷത്തി​​െൻറ ഭാഗമായി ആകർഷകമായ ഒാഫറുകൾ അവതരിപ്പിക്കുന്ന സൗദിയിലെ സ്​ഥാപനങ്ങളിൽ ഏറ്റവും ആകർഷകമായ വാഗ്​ദാനങ്ങളിലൊന്ന്​ മുന്നോട്ടുവെച്ചത്​ അമൂഹംസ ഭക്ഷ്യ ശൃംഖലയാണ്​.

Related News

Entertainment