• Home
  • News
  • സന്ദർശനം പൂർത്തിയാക്കി: ഐഎൻഎസ് മുംബൈയുടെ മടക്കയാത്ര

സന്ദർശനം പൂർത്തിയാക്കി: ഐഎൻഎസ് മുംബൈയുടെ മടക്കയാത്ര

ദോഹ: സൗഹൃദ സന്ദർശനം പൂർത്തിയാക്കി ഇന്ത്യൻ നാവികസേനാ കപ്പലായ ഐഎൻഎസ് മുംബൈ ദോഹയിൽനിന്നു മടങ്ങി. ഹമദ് തുറമുഖത്തുനിന്നുള്ള മടക്കയാത്രയിൽ ഖത്തർ അമീരി നാവിക സേനയ്ക്കൊപ്പം സംയുക്ത നാവികാഭ്യാസത്തിലും ഐഎൻഎസ് മുംബൈ പങ്കെടുത്തു.

സൈനിക ശക്തി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഖത്തർ അമീരി നാവിക സേന ഇന്ത്യൻ നാവിക സേനയുമായി സംയുക്ത സൈനിക പരിശീലനം സംഘടിപ്പിച്ചു. ഖത്തർ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.പരിശീലനം ഇരു രാഷ്ട്രങ്ങളും തമ്മിൽ അംഗീകരിച്ചിട്ടുള്ള സൈനിക കരാറിന്റെ ഭാഗമാണെന്നും സൈനിക ശക്തി കുടുതൽ വിപുലപ്പെടുത്തുകയെന്നതാണ് ലക്ഷ്യമെന്നും ,മന്ത്രാലയം വാർത്താകുറിപ്പിൽ പറഞ്ഞു.

Related News

Entertainment