• Home
  • News
  • സാലറി ചലഞ്ച് ഇന്ന് പൂര്‍ത്തിയാവും

സാലറി ചലഞ്ച് ഇന്ന് പൂര്‍ത്തിയാവും

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്ന് സംസ്ഥാനത്തെ കരകയറ്റുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുന്ന സാലറി ചലഞ്ച് ഇന്ന് പൂര്‍ത്തിയാവും. ശമ്പളം നല്‍കാന്‍ താത്പര്യമില്ലാത്തവര്‍ വിസമ്മത പത്രം നല്‍കേണ്ട അവസാന തിയതി ഇന്നാണ്. വിസമ്മതം അറിയിച്ചില്ലെങ്കില്‍ പത്ത് ഘടുക്കളായി ഒരു മാസത്തെ സാലറി സര്‍ക്കാര്‍ പിടിക്കും. തീയതി നീട്ടിനല്‍കേണ്ടെന്നാണ് ധനവകുപ്പിന്റെ തീരുമാനം.

കേരളത്തെ പുനർനിർമിക്കാൻ ഒരുമാസത്തെ ശമ്പളം എന്ന മുഖ്യമന്ത്രിയുടെ അഭ്യർഥന ‘സാലറി ചലഞ്ച‌്’ ആയി ഏറ്റെടുത്ത‌് കേരളം. ജീവനക്കാർ ഏറ്റെടുത്ത ഈ മഹായജ്ഞം വൻവിജയത്തിലേക്കു നീങ്ങുകയാണ‌്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് ഒരുമാസത്തെ ശമ്പളം നൽകാനുള്ള സന്നദ്ധത അറിയിക്കാൻ ഇന്ന് വരെ സമയമുണ്ട‌്. അതിനുശേഷമേ കൃത്യമായ കണക്കുകൾ ലഭിക്കൂ. എങ്കിലും ലഭ്യമായ വിവരങ്ങൾ അനുസരിച്ച‌് 85 ശതമാനത്തിലേറെ ജീവനക്കാർ പങ്കാളികളാകും. സെക്രട്ടറിയറ്റിൽ നിന്നുള്ള കണക്കുകൾ ഇതാണ‌് സൂചിപ്പിക്കുന്നത‌്. 4700 ജീവനക്കാരാണ‌് സെക്രട്ടറിയറ്റിലുള്ളത‌്. 228 ജീവനക്കാർ മാത്രമാണ‌് വിസമ്മതപത്രം നൽകിയത‌്. പൊതുഭരണവകുപ്പിൽ 150, ധനവകുപ്പിൽ 70, നിയമവകുപ്പിൽ എട്ടുപേർ എന്നിങ്ങനെയാണ‌് വിസമ്മതിച്ചവർ.

Related News

Entertainment