• Home
  • News
  • ഇന്ത്യന്‍ പവിലിയനും; ദി ബിഗ് 5 ഖത്തര്‍ പ്രദര്‍ശനത്തില്‍

ഇന്ത്യന്‍ പവിലിയനും; ദി ബിഗ് 5 ഖത്തര്‍ പ്രദര്‍ശനത്തില്‍

ദോഹ: ദി ബിഗ് 5 ഖത്തര്‍ നിര്‍മ്മാണ സാങ്കേതിക വിദ്യ, ബില്‍ഡിംഗ് മെററീരിയല്‍ വിപണന മേഖലയിലെ ദോഹയില്‍ നടക്കുന്ന പ്രദർശനത്തിൽ ഇന്ത്യന്‍ പവിലിയനും ശ്രദ്ധാ കേന്ദ്രമായി മാറും.സെപ്റ്റംബർ 24 മുതല്‍ 26 വരെ ദോഹ എക്‌സിബിഷന്‍ ആനറ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് പ്രദര്‍ശനം.

ദി ബിഗ് 5 ഖത്തര്‍, അന്താരാഷ്ട്ര പ്രദര്‍ശനത്തിലെ ഏററവും വലുതും പ്രധാനപ്പെട്ടതുമായ പവിലിയനായിരിക്കും ഇന്ത്യയുടേത്. 45 പ്രധാനപ്പെട്ട ഇന്ത്യന്‍ കമ്പനികളാണ് പവിലിയനില്‍ പങ്കെടുക്കുന്നത്. ഇന്ത്യന്‍ അംബാസിഡര്‍ പി. കുമരന്‍ ഇന്ത്യന്‍ പവിലിയന്റെ ഉല്‍ഘാടനം നിര്‍വ്വഹിക്കും. ഇന്ത്യന്‍ വാണിജ്യ പ്രമുഖരുടെ സംഘടനയായ ഇന്ത്യന്‍ ബിസിനസ് ഫൊഫഷണല്‍ നെറ്റ്‌വര്‍ക്‌സിന്റെ ആഭിമുഖ്യത്തില്‍ സെമിനാറുകളും ചര്‍ച്ചകളും നടത്തും. ഖത്തറിലെ പ്രമുഖ വ്യാപാരികളും നിക്ഷേപകരുമായി കൂടിക്കാഴിചകളും നടക്കും.