• Home
  • Sports
  • ഷൂട്ടിങില്‍ സ്വര്‍ണം നേടി വനിതാ താരം മനു ഭാക്കര്‍

ഷൂട്ടിങില്‍ സ്വര്‍ണം നേടി വനിതാ താരം മനു ഭാക്കര്‍

ബ്യൂണസ് ഐറിസ്: യൂത്ത് ഒളിപിക്‌സില്‍ ഭാരോദ്വഹനത്തില്‍ ജെറിമി ഇന്ത്യയുടെ ആദ്യ സ്വര്‍ണം നേടിയതിന് പിന്നാലെ ഷൂട്ടിങില്‍ സ്വര്‍ണം നേടി വനിതാ താരം മനു ഭാക്കര്‍. വനിതകളുടെ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ 236.5 പോയിന്റുകള്‍ നേടിയാണ് 16 കാരി മനു ഭാക്കര്‍ മെഡല്‍ പട്ടികയില്‍ ഇന്ത്യയുടെ രണ്ടാം സ്വര്‍ണം ചേര്‍ത്തത്. ഈ ഇനത്തില്‍ റഷ്യയുടെ ലാന എനീന(235.9) വെള്ളി നേടിയപ്പോള്‍ ജോര്‍ജിയയുടെ ഖുദ്‌സിബെറിഡ്‌സ് വെങ്കലവും കരസ്ഥമാക്കി.

യൂ​ത്ത് ഒ​ളി​ന്പി​ക്സി​ൽ ഒ​രു ഇ​ന്ത്യ​ൻ പെ​ൺ​കു​ട്ടി​യു​ടെ ആ​ദ്യ സ്വ​ർ​ണ​മാ​ണ് 10 മീ​റ്റ​ർ എ​യ​ർ പി​സ്റ്റ​ളി​ലൂ​ടെ മ​നു സ്വ​ന്ത​മാ​ക്കി​യ​ത്. ഗെ​യിം​സ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​യു​ടെ പ​താ​ക വ​ഹി​ച്ച​തും മ​നു ഭാ​ക​റാ​ണ്. 236.5 പോ​യി​ന്‍റു​മാ​യാ​ണ് മ​നു ഒ​ന്നാ​മ​ത് എ​ത്തി​യ​ത്. ഷൂ​ട്ടിം​ഗ് ലോ​ക​ക​പ്പ്, കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് എ​ന്നി​വ​യി​ലും പ​തി​നാ​റു​കാ​രി​യാ​യ മ​നു സ്വ​ർ​ണം ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.2018ൽ ​​മ​​നു നേ​​ടു​​ന്ന നാ​​ലാ​​മ​​ത് സ്വ​​ർ​​ണ​​മാ​​ണി​​ത്. കോ​​മ​​ണ്‍ വെ​​ൽ​​ത്ത് ഗെ​​യിം​​സ്, ജൂ​​ണി​​യ​​ർ ലോ​​ക​​ക​​പ്പ്, ലോ​​ക​​ക​​പ്പ് എ​​ന്നി​​വ​​യി​​ലാ​​ണ് മ​​നു സ്വ​​ർ​​ണം ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. ലോ​​ക​​ക​​പ്പി​​ൽ മി​​ക്സ​​ഡ് ടീം ​​ഇ​​ന​​ത്തി​​ൽ ജൂ​​ണി​​യ​​ർ സീ​​നി​​യ​​ർ വി​​ഭാ​​ഗ​​ത്തി​​ലും മ​​നു​​വി​​ന് സ്വ​​ർ​​ണ​​മു​​ണ്ട്.

Recent Updates