• Home
  • Sports
  • യൂത്ത് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണ്ണം

യൂത്ത് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണ്ണം

ബ്യൂന‌സ‌് ഐറിസ‌്: യൂത്ത‌് ഒളിമ്പിക‌്സിൽ ഇന്ത്യ വീണ്ടും തിളങ്ങി. സൗരഭ‌് ചൗധരിയിലൂടെ ഇന്ത്യ മൂന്നാം സ്വർണംനേടി. ഷൂട്ടിങ്ങിലാണ‌് ഈ പതിനാറുകാരന്റെ പൊൻനേട്ടം. ഷൂട്ടിങ്ങിൽ ഇന്ത്യയുടെ രണ്ടാം സ്വർണമാണിത‌്. കഴിഞ്ഞ ദിവസം മനു ഭാക്കെറും സ്വർണംനേടി. ഭാരോദ്വഹനത്തിൽ ജെറെമി ലാൽറിന്നുഗയിലൂടെയാണ‌് ഇന്ത്യ യൂത്ത‌് ഒളിമ്പിക‌്സിലെ കന്നി സ്വർണംതൊട്ടത‌്. നിലവിൽ മൂന്ന‌് സ്വർണവും മൂന്ന്‌ വെള്ളിയുമുൾപ്പെടെ ഇന്ത്യക്ക‌് ആറ്‌ മെഡലുകളായി. പോയിന്റ്‌ പട്ടികയിൽ മൂന്നാമതാണ്‌ ഇന്ത്യ. 13 സ്വർണമുള്ള റഷ്യയാണ്‌ ഒന്നാമത്‌.

ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലും സൗരഭ് ചൗധരി ഇന്ത്യയ്ക്കായി സ്വര്‍ണ്ണം നേടിയിരുന്നു. ഏഷ്യന്‍ ഗെയിംസിനു പുറമെ ജൂനിയര്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിലും ഇതേ ഇനത്തില്‍ ചൗധരി പൊന്നണിഞ്ഞിരുന്നു. നേരത്തെ പുരുഷന്മാരുടെ 62 കിലോഗ്രാം ഭാരോദ്വഹനത്തില്‍ 274 കിലോഗ്രാം ഉയര്‍ത്തി മിസോറാമിന്റെ ജെറമി ലാല്‍റിംഗ ഇന്ത്യയ്ക്കായി ആദ്യ സ്വര്‍ണ്ണം നേടിയത്. വനിതകളുടെ ഷൂട്ടിങ്ങ് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മനു ഭാക്കറും ഇന്ത്യയ്ക്കായി പൊന്നണിഞ്ഞു.

Recent Updates