• Home
  • News
  • തൊട്ടപ്പന്‍; അസാധ്യ അഭിനയവുമായി വിനായകന്‍
malayalam movie thottappan

തൊട്ടപ്പന്‍; അസാധ്യ അഭിനയവുമായി വിനായകന്‍

കിസ്മത്തിന് ശേഷം ഷാനവാസ് ബാവക്കുട്ടിയുടെ സംവിധാനത്തിൽ തൊട്ടപ്പന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ കഥയെ ആസ്പദമാക്കിയാണ് സംവിധായകന്‍ തൊട്ടപ്പന്‍ എടുത്തിരിക്കുന്നത്. പി.എസ് റഫീഖ് തിരക്കഥ എഴുതുന്ന സിനിമയില്‍ പുതുമുഖ നടി പ്രിയംവദയാണ് നായിക. ദിലീഷ് പോത്തന്‍, മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍, പോളി വില്‍സണ്‍, റോഷന്‍ മാത്യു തുടങ്ങിയവരാണ് തൊട്ടപ്പനില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുത്. ചിത്രം ഈദ് റിലീസായി ജൂണ്‍ അഞ്ചിന് തിയേറ്ററുകളിലെത്തും.