• Home
  • News
  • ദേശീയ ദിനാഘോഷം : രാഷ്​ട്രത്തെ അഭിസംബോധന ചെയ്​ത്​ ഹമദ്​ രാജാവ്​

ദേശീയ ദിനാഘോഷം : രാഷ്​ട്രത്തെ അഭിസംബോധന ചെയ്​ത്​ ഹമദ്​ രാജാവ്​

മനാമ: 49ാമത്​ ദേശീയ ദിനത്തിൽ രാജാവ്​ ഹമദ്​ ബിൻ ഈസ ആൽ ഖലീഫ രാഷ്​ട്രത്തെ അഭിസംബോധന ചെയ്​തു. രാഷ്​ട്ര ശിൽപികളുടെ നേട്ടങ്ങളിൽനിന്ന്​ ഉൗർജം സ്വീകരിച്ച്​ ആധുനികതയുടെയും വികസനത്തി​െൻറയും പാതയിൽ സഞ്ചരിക്കാനുള്ള നിശ്​ചയദാർഢ്യം പുതുക്കാനുള്ള അവസരമാണ്​ ഇതെന്ന്​ അദ്ദേഹം പറഞ്ഞു. സഹിഹ്​ണുതാ നിലപാടാണ്​ നമ്മുടെ രാജ്യത്തെ രൂപപ്പെടുത്തിയത്​. രാഷ്​​ട്ര ശിൽപികളുടെ കാണിച്ചുതന്ന വഴിയിൽ നാം മുന്നോട്ട്​ പോകും.
ഇന്നത്തെ ബഹ്റൈ​െൻറ വികസനത്തിന്​ അടിത്തറ പാകിയ ശൈഖ്​ ഇസാ ബിൻ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയെയും അനുസ്​മരിക്കുന്നു. പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ വിയോഗത്തി​​െൻറ വേദനയിലാണ്​ രാജ്യം. രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി അദ്ദേഹം ചെയ്​ത സേവനങ്ങൾ എക്കാലവും അനുസ്​മരിക്കപ്പെടും.   
കോവിഡ്​ മഹാമാരിയെ നേരിടുന്നതിന്​ മുൻനിരയിൽ പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരെ നന്ദിപൂർവ്വം സ്​മരിക്കുന്നു. കോവിഡിനെ നേരിടുന്നതിന്​ സുരക്ഷിത വാക്​സിൻ നൽകുന്നതിനുള്ള കാമ്പയിൻ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All