• Home
  • News
  • ഹൈടെക്​ സി.പി.ആറുകൾ ബഹ്​റൈനികൾക്ക്​ ലഭിച്ചു തുടങ്ങും

ഹൈടെക്​ സി.പി.ആറുകൾ ബഹ്​റൈനികൾക്ക്​ ലഭിച്ചു തുടങ്ങും

മനാമ: ബഹ്​റൈനിൽ ആധുനിക സാ​േങ്കതിക മേൻമകളുമായി തയാറാക്കിയ പുതിയ സി.പി.ആർ ആദ്യം ലഭിക്കുക പുതുതായി ജനിക്കുന്ന കുട്ടികൾക്ക്​. പതിയെ, ഹൈടെക്​ സി.പി.ആറുകൾ പഴയവയെ പൂർണമായും ഇല്ലാതാക്കും. ഏതാനും ആഴ്​ചകൾക്കുള്ളിൽ ബഹ്​റൈനികൾക്ക്​ ഇത്​ ലഭിച്ചു തുടങ്ങും. അതിനുശേഷമാകും പ്രവാസികൾക്ക്​ ഹൈ ടെക്​ സി.പി.ആറുകൾ ലഭ്യമാക്കുക. ബയോമെട്രിക്​ സാ​േങ്കതിക വിദ്യയോടു​കൂടിയാണ്​ സ്​മാർട്​ കാർഡുകൾ തയാറാക്കുന്നത്​. പുതിയ കാർഡുകൾ തയാറാക്കുന്നുണ്ടെങ്കിലും ഇപ്പോൾ കൈവശമുള്ള കാർഡുകൾ അതി​​െൻറ അവസാന തിയതി വരെ ഉപയോഗിക്കാനാകും.ബഹ്​റൈനികൾ കാർഡിനായി നൽകേണ്ടി വരിക രണ്ട് ദിനാറാണ്​. എന്നാൽ പ്രവാസികൾ പത്തുദിനാർ നൽകേണ്ടി വരും. ഒ​േട്ടറെ പുതിയ സവിശേഷതകൾ പുതിയ കാർഡിലുണ്ടെന്ന്​ ഇൻഫർമേഷൻ ആൻറ്​ ഇ ഗവൺമ​െൻറ്​ അതോറിറ്റി (​െഎ.ജി.എ) ചീഫ്​ എക്​സിക്യൂട്ടിവ്​ മുഹമ്മദ്​ അൽ ഖാഇദ്​ വ്യക്തമാക്കി. കാർഡ്​ ഉടമയുടെ വിവരങ്ങളുടെ സ്വകാര്യത ചോരാതിരിക്കാൻ അത്യാധുനിക സാ​േങ്കതിക വിദ്യകൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്​. നിലവിലുള്ള കാർഡ്​ അവസാന തിയതി വരെ സ്വീകാര്യമാണ്​ എന്നതിനാൽ, പുതിയ സി.പി.ആറിനായി ആരും തിടുക്കം കൂ​േട്ടണ്ടതില്ല.

Related News

Entertainment