• Home
  • News
  • രണ്ട് വര്‍ഷമായി ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുന്നു; ഇത്തവണ പ്രവാസിയെ തേടിയെത്തിയത

രണ്ട് വര്‍ഷമായി ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുന്നു; ഇത്തവണ പ്രവാസിയെ തേടിയെത്തിയത് 30 കോടി

അബുദാബി: മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് കോടികളുടെ സമ്മാനങ്ങള്‍ നല്‍കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 241-ാമത് സീരീസ് നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹം (32 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസിയായ സഫ്വാന്‍ നിസാമെദ്ദീന്‍. അബുദാബിയില്‍ താമസിക്കുന്ന സഫ്വാന്‍ സെന്റ് കിറ്റ്സ് ആന്‍ഡ് നെവീസ് സ്വദേശിയാണ്. ഇവിടെ നിന്നുള്ള ആദ്യ ബിഗ് ടിക്കറ്റ് വിജയി കൂടിയാണ് സെഫ്വാന്‍. ഇദ്ദേഹം വാങ്ങിയ 011830 എന്ന നമ്പര്‍ ടിക്കറ്റ് ആണ് സമ്മാനാര്‍ഹമായത്.

കഴിഞ്ഞ രണ്ടു വര്‍ഷമായി എല്ലാ മാസവും ബിഗ് ടിക്കറ്റ് വാങ്ങുന്നയാണ് സഫ്വാന്‍. ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ സമ്മാനവിവരം അറിയിക്കാനായി സഫ്വാനെ വിളിച്ചപ്പോള്‍ താനിത് പ്രതീക്ഷിച്ചിരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്. 'ഫോണ്‍ റിങ് ചെയ്തപ്പോള്‍ ഞാന്‍ വിജയിച്ചെന്ന് എനിക്ക് അറിയാമായിരുന്നു. എനിക്ക് അങ്ങനെ ശക്തമായി തോന്നി. എന്റെ മൂന്ന് മക്കളുടെ ഭാവി സുരക്ഷിതമാക്കുന്നതിലേക്ക് ഈ പണം നിക്ഷേപിക്കും'- സഫ്വാന്‍ പറഞ്ഞു.

277709 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഇന്ത്യക്കാരനായ ഗോമസ് ഫ്രാന്‍സിസ് ബോണിഫേസ് ആണ് രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത്. മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം നേടിയത് ഇന്ത്യക്കാരനായ മുഹമ്മദ് അഷ്റഫ് ആണ്. 223246 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 258613 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യയില്‍ നിന്നുള്ള സോനു മാത്യൂ നാലാം സമ്മാനമായ 50,000 ദിര്‍ഹം നേടി. ഡ്രീം കാര്‍ പ്രൊമോഷനില്‍ ഇന്ത്യയില്‍ നിന്നുള്ള ജെബാരമ്യ വരതരാജ്  020021 എന്ന ടിക്കറ്റ് നമ്പരിലൂടെ മാസെറാതി ഗിബ്ലി വാഹനം സ്വന്തമാക്കി. 

നറുക്കെടുപ്പിനേക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ക്ക് ബിഗ് ടിക്കറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍, ബിഗ് ടിക്കറ്റ് വെബ്‌സൈറ്റായ bigticket.ae എന്നിവ സന്ദര്‍ശിക്കുക.

ഓഗസ്റ്റില്‍ ഡ്രീം 12 മില്യന്‍ നറുക്കെടുപ്പിലൂടെ 1.2 കോടി ദിര്‍ഹമാണ് ഗ്രാന്റ് പ്രൈസ് വിജയിയെ കാത്തിരിക്കുന്നത്. 10 ലക്ഷം ദിര്‍ഹം രണ്ടാം സമ്മാനവും മൂന്നാം സമ്മാനമായി 100,000 ദിര്‍ഹവും 50,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനവും വിജയികള്‍ക്ക് ലഭിക്കും. 

300,000 ദിര്‍ഹത്തിന്റെ ക്യാഷ് പ്രൈസ് നേടാനുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിന്റെ വിശദവിവരങ്ങള്‍

പ്രൊമോഷന്‍ 1- ജൂലൈ 1-10, നറുക്കെടുപ്പ് തീയതി- ജൂലൈ 11   (തിങ്കളാഴ്ച)

പ്രമോഷന്‍ 2- ജൂലൈ 11-17 നറുക്കെടുപ്പ് തീയതി- ജൂലൈ 18 (തിങ്കള്‍)

പ്രൊമോഷന്‍ 3  ജൂലൈ 18-24, നറുക്കെടുപ്പ് തീയതി ജൂലൈ 25 (തിങ്കള്‍)

പ്രൊമോഷന്‍ 4  ജൂലൈ 25-31, നറുക്കെടുപ്പ് തീയതി  ഓഗസ്റ്റ് 1 (തിങ്കള്‍)

പ്രൊമോഷന്‍ കാലയളവില്‍ പര്‍ചേസ് ചെയ്യുന്ന ബിഗ് ടിക്കറ്റിന്റെ ക്യാഷ് ടിക്കറ്റുകള്‍ക്ക് തൊട്ടടുത്ത തവണത്തെ നറുക്കെടുപ്പിലേക്കാണ് എന്‍ട്രി ലഭിക്കുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് എന്റര്‍ ചെയ്യുകയില്ല. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All