• Home
  • News
  • കുവെെത്തിലെ മുക്കിലും മൂലയിലും ഉള്ള സ്ഥലങ്ങൾ മുതൽ , എല്ലാ ദിശയും സമ്പൂർണ്ണമായി അ

കുവെെത്തിലെ മുക്കിലും മൂലയിലും ഉള്ള സ്ഥലങ്ങൾ മുതൽ , എല്ലാ ദിശയും സമ്പൂർണ്ണമായി അറിയണോ? മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്തിക്കൊണ്ട് കുവൈത്ത് ഫൈൻഡർ ആപ്പ് ഇതാ

KUWAITFINDER

കുവെെത്തിലെ സ്ഥലങ്ങൾ, പ്രധാനപ്പെട്ട മേഖലകൾ എന്നിവ തിരയാന്‍ മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്തിക്കൊണ്ട് കുവൈത്ത് ഫൈൻഡർ ആപ്പ് നവീകരിക്കാനൊരുങ്ങുന്നു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ(പാസി) ആപ്പിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കൂടാതെ ദിശ അറിയാനും ഈ ആപ്പ് സഹായിക്കുന്നു. 2013ല്‍ ആണ് പാസി കുവൈത്ത് ഫൈൻഡർ ആപ്ലിക്കേഷൻ പുറത്തിറക്കിയത്. ഇതില്‍ കുവൈത്തിലെ എല്ലാ ഭാഗങ്ങളും ഉൾക്കൊള്ളുന്ന സമഗ്രമായ ആകാശ ചിത്രങ്ങൾ ഉൾപ്പെടുത്തുന്നു. ഇങ്ങനെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ആപ്പിനെ കൂടുതൽ ജനകീയമാക്കുമെന്നാണ് പാസി അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

ഉപഗ്രഹ ചിത്രങ്ങൾക്ക് പകരമായാണ് ഹൈ റെസല്യൂഷൻ ഇമേജിങ് ഉപയോഗിക്കുന്നത്. ഡ്രോണുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിക്ക് നാല് ലക്ഷം ഡോളറാണ് വകയിരുത്തിയിരിക്കുന്നത്. പാസി നമ്പറുകൾ വഴി വീടുകളുടെയും വാണിജ്യ കെട്ടിടങ്ങളുടെയും സ്ഥാപനങ്ങളുടേയും കൃത്യമായ ലൊക്കേഷൻ കുവൈത്ത് ഫൈൻഡർ ആപ്പ് വഴി കണ്ടെത്തുവാൻ സാധിക്കും. ഇതാണ് ആപ്പിനെ കുറെകൂടി വ്യത്യസ്തമാക്കുന്നത്. സ്മാർട്ട് ഡിവൈസുകളിലും കംപ്യൂട്ടറിലും സപ്പോർട്ട് ചെയ്യുന്ന തരത്തിലാണ് ഇതിന്റെ പുതിയ അപ്‌ഡേറ്റുകൾ അവതരിപ്പിക്കുന്നത്. 170ലധികം സർക്കാർ ഏജൻസികളും 22 ലക്ഷത്തോളം ഉപയോക്താക്കളും നിലവിൽ കുവൈത്ത് ഫൈൻഡർ ആപ്പ് ഉപയോഗിക്കുന്നതായി പാസി ഡയറക്ടര്‍ അൽ അസൂസി പറഞ്ഞു..

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All