• Home
  • News
  • പ്രളയം; 10,000 രൂപ അടിയന്തര സഹായം; വീട് നഷ്ടപ്പെട്ടവർക്ക് 4 ലക്ഷം
pinarayi vijayan

പ്രളയം; 10,000 രൂപ അടിയന്തര സഹായം; വീട് നഷ്ടപ്പെട്ടവർക്ക് 4 ലക്ഷം

തിരുവനന്തപുരം: പ്രളയത്തിൽ അടിയന്തര ധനസഹായമായി കാലവർഷക്കെടുതി ബാധിച്ച കുടുംബങ്ങൾക്ക്​ 10,000 രൂപയും. വീട്​ നഷ്​ടപ്പെട്ടവർക്ക്​ നാല്​ ലക്ഷം രൂപയും നഷ്​ടപരിഹാരം നൽകുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വീടും സ്ഥലവും നഷ്​ടപ്പെട്ടവർക്ക്​ 10 ലക്ഷം രൂപ വരെ നഷ്​ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.പഞ്ചായത്ത്​ സെക്രട്ടറിയും വില്ലേജ്​ ഓഫീസറും ചേർന്ന്​ ദുരിതബാധിതരുടെ പട്ടിക തയാറാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുരിതബാധിതർക്ക്​ അടിയന്തിര സഹായമായി 15 കിലോ അരി നൽകാനും തീരുമാനിച്ചിട്ടുണ്ട്​. കാലവർഷക്കെടുതിയിൽ മരിച്ചവർക്ക്​ മാനദണ്ഡപ്രകാരം നഷ്​ടപരിഹാരം നൽകുമെന്നും അദ്ദേഹം വ്യക്​തമാക്കി.

ദുരിതബാധിരുടെ അക്കൗണ്ടുകൾക്ക്​ മിനിമം ബാലൻസ്​ നിബന്ധന ഒഴിവാക്കണമെന്ന്​ ബാ​​​ങ്കേഴ്​സ്​ സമിതിയോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന്​ പണം കൈമാറുന്നതിന്​ എക്​സ്​ചേഞ്ച്​ നിരക്ക്​ ഈടാക്കരുതെന്ന്​ നിർദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Business