ഗ്യാസ് സിലിണ്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന മലയാളി മരിച്ചു
ജുബൈല്‍ : സൗദി അറേബ്യയിലെ ദമ്മാമിലെ ജുബൈലില്‍ ഗ്യാസ് സിലിണ്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് തലയാട് സ്വദേശി അഹ്‌മദ് കോയയാണ് മരിച്ചത്. മൃതദേഹം സൗദിയില്‍ ഖബറടക്കും.
ജുബൈല്‍ ഇന്‍ഡസ്ട്രിയില്‍ സിറ്റിയിലെ താമസ കെട്ടിടത്തില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് അപകടമുണ്ടായത്. പാചക വാതക സിലിണ്ടറിന് തീപ്പിടിച്ച് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. 80 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു.
ജുബൈല്‍ അല്‍മുവാസാത്ത് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലും ദമ്മാം സെന്‍ട്രല്‍ ആശുപത്രി ഐസിയുവിലും പ്രവേശിപ്പിച്ചെങ്കിലും ചികില്‍സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. അപകട വിവരമറിഞ്ഞ് മകന്‍ സൗദിയലേക്ക് തിരിച്ചിരുന്നു. സമസ്ത ഇസ്ലാമിക് സെന്റര്‍ (എസ്‌ഐസി), കെഎംസിസി സംഘടനകളുടെ പ്രവര്‍ത്തകനായിരുന്നു അഹ്‌മദ് കോയ.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.