ചികിത്സയ്ക്കായി നാട്ടിലെത്തിയ പ്രവാസി അന്തരിച്ചു
സുഹാര്‍ ∙ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലെത്തിയ കണ്ണൂര്‍ സ്വദേശി അന്തരിച്ചു. കാടാച്ചിറ ആഡൂര് നാടുകണ്ടിയില്‍ ബൈത്തുല്‍ നൂര്‍ വീട്ടില്‍ മാണിക്കോത്ത് ഹാരിസ് (46) ആണ് മരിച്ചത്. സുഹാര്‍ തരിഫില് റസ്റ്റോറന്റ് നടത്തിവരികയായിരുന്നു. നെഞ്ച് വേദനയെ തുടര്‍ന്ന് സുഹാറില്‍ ചികിത്സ തേടിയശേഷം തുടര്‍ ചികിത്സക്കായാണ് ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടിലേക്ക് പോയത്.
സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീവമായി ഇടപെട്ടിരുന്ന ഹാരിസ് പ്രവാസ ജീവിതത്തില്‍ നിരവധി സൗഹൃദങ്ങള്ക്കുടമയായിരുന്നു. മാണിയൂര്‍ വഫിയ കോളജ്, സുഹാര്‍ സുന്നി സെന്റര്‍, കെഎംസിസി സുഹാര്‍ കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: സഫിയ. ഭാര്യ: സുമയ്യ. മക്കള്‍: സയാന്, ജസാര്‍, ഫാത്തിമ, ആയിഷ ഫര്‍ഹ. സഹോദരന്മാര്: മൂസ, അഷ്റഫ്, ഇക്ബാല്‍. മയ്യിത്ത് ആഡൂര് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.