• Home
  • News
  • ഒമാനില്‍ പ്ലാസ്റ്റിക് ബാഗുകള്‍ സമ്പൂര്‍ണമായി നിരോധിക്കുന്നു

ഒമാനില്‍ പ്ലാസ്റ്റിക് ബാഗുകള്‍ സമ്പൂര്‍ണമായി നിരോധിക്കുന്നു

മസ്‌കത്ത് ∙ പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കാന്‍ ഒമാനൊരുങ്ങുന്നു. ഘട്ടം ഘട്ടമായാണ് പ്ലാസ്റ്റിക് ബാഗുകള്‍ ഇല്ലാതാക്കുകയെന്നും 2027 ജൂലൈ ഒന്നോടെ പൂര്‍ണമായും പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകള്‍ ഇല്ലാത്ത രാജ്യമായി ഒമാന്‍ മാറുമെന്നും പരിസ്ഥിതി അതോറിറ്റി അറിയിച്ചു. നിയമ ലംഘകര്‍ക്ക് 50 റിയാല്‍ മുതല്‍ 1,000 റിയാല്‍ വരെ പിഴ ശിക്ഷ ലഭിക്കും. കുറ്റം ആവര്‍ത്തിക്കുന്നവരുടെ മേല്‍ പിഴ ഇരട്ടിയാകുമെന്നും ഒമാന്‍ പരിസ്ഥിതി വിഭാഗം അറിയിച്ചു. 

2025 ജനുവരി 1: ഫാബ്രിക് സ്‌റ്റോര്‍, ടെക്‌സ്റ്റൈല്‍സ്, ടൈലറിങ്, കണ്ണട ഷോപ്പ്, മൊബൈല്‍ ഷോപ്പ്, സര്‍വീസ് സെന്‍റര്‍, വാച്ച് സര്‍വീസ്, ഹൗസ്‌ഹോള്‍ഡ് കടകള്‍

2025 ജൂലൈ 1: ഭക്ഷണ ശാലകള്‍, പഴം-പച്ചക്കറി വിതരണ സ്ഥാപനങ്ങള്‍, ഗിഫ്റ്റ് ഷോപ്പ്, ബേക്കറി, ബ്രഡ്, സ്വീറ്റ്‌സ് വില്‍പന കടകള്‍, കാന്‍ഡി ഫാക്ടറി, സ്‌റ്റോര്‍

2026 ജനുവരി 1: ബില്‍ഡിങ് ആൻഡ് കണ്‍സ്ട്രക്ഷന്‍ മെറ്റീരിയല്‍ സ്‌റ്റോര്‍, പണിയായുധ കടകള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍, ഐസ്‌ക്രീം, കോണ്‍, നട്ട്‌സ് വില്‍പന ശാലകള്‍, ജ്യൂസ് കടകള്‍, മുശ്കാക് വില്‍പന, മില്ലുകള്‍, തേന്‍ വില്‍പന, ഈത്തപ്പഴ വില്‍പന, വാട്ടര്‍ ഫില്‍ട്ടര്‍ വില്‍പന-സര്‍വീസിങ്, വാട്ടര്‍ പമ്പ് വില്‍പന-സര്‍വീസിങ്, കാര്‍ പമ്പ് വില്‍പന-സര്‍വീസിങ്, വളര്‍ത്തു ജീവികളെയും ഭക്ഷണങ്ങളും വില്‍ക്കുന്ന കടകള്‍

2026 ജൂലൈ 1: ബ്ലാങ്കറ്റ് സ്റ്റോര്‍, സ്വര്‍ണം-വെള്ളി ആഭരണ സ്ഥാപനങ്ങള്‍, കാര്‍ കെയര്‍ സെന്‍റര്‍, കാര്‍ ഏജന്‍സികള്‍.

2027 ജനുവരി 1: ഇലക്ട്രോണിക്‌സ് സ്‌റ്റോര്‍, സാനിറ്ററി ആൻഡ് ഇലക്ട്രിക്കല്‍ മെറ്റീരിയല്‍സ്, മത്സ്യ വില്‍പന, വാഹന റിപ്പയര്‍ സ്ഥാപനം, മത്സ്യ ബന്ധന ബോട്ട് റിപ്പയര്‍ വര്‍ക്ക്‌ഷോപ്പ്, വാഹന ഓയില്‍, ടയര്‍ എന്നിവയുടെ വില്‍പനയും മാറ്റിനല്‍കലും, സ്റ്റേഷനറി, ഓഫിസ് സപ്പൈസ് വില്‍പന സ്റ്റോറുകള്‍, പ്രിന്‍റിങ് പ്രസ്.

2027 ജൂലൈ ഒന്ന്:  പ്ലാസ്റ്റിക് ബാഗ് ഉപയോഗിക്കുന്ന മറ്റു മുഴുവന്‍ മേഖലകളും.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All