• Home
  • News
  • മഴക്കെടുതിയിൽ 173 കുടുംബങ്ങൾ ഉൾപ്പെടെ 1100-ലധികം ആളുകളെ കൽബയിലെ സ്കൂൾ ഷെൽട്ടറുകള

മഴക്കെടുതിയിൽ 173 കുടുംബങ്ങൾ ഉൾപ്പെടെ 1100-ലധികം ആളുകളെ കൽബയിലെ സ്കൂൾ ഷെൽട്ടറുകളിലേക്ക് മാറ്റിപാർപ്പിച്ചു

യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ 173 കുടുംബങ്ങൾ ഉൾപ്പെടെ 1100-ലധികം ആളുകളെ കൽബയിലെ മൂന്ന് സ്‌കൂൾ ഷെൽട്ടറുകളിലേക്ക് മാറ്റിയതായി ഷാർജ പോലീസ് അറിയിച്ചു.

കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്ന 1100-ലധികം നിവാസികളെ സ്‌കൂളുകളിൽ സ്ഥാപിച്ചിട്ടുള്ള മൂന്ന് ഷെൽട്ടറുകളിലേക്ക് മാറ്റിയതായി ഷാർജയിലെ കൽബ നഗരത്തിലെ ഷെൽട്ടർ സെൻ്ററുകളുടെ തലവൻ ലെഫ്റ്റനൻ്റ് കേണൽ ഫഹദ് അൽ ലഗായ് ഇന്ന് വ്യാഴാഴ്ച ‘ഡയറക്ട് ലൈൻ’ റേഡിയോ പരിപാടിയിലാണ് പറഞ്ഞത്.

കനത്ത മഴയ്ക്കും ചില പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തിനും ശേഷം, സ്പെഷ്യലൈസ്ഡ് ടീമുകൾ മുഖേന സുരക്ഷയും പുനരധിവാസവും ഉറപ്പാക്കിയ ശേഷം മിക്ക കുടുംബങ്ങളും വീടുകളിലേക്ക് മടങ്ങാൻ തുടങ്ങിയതിനാൽ ഇപ്പോൾ വീണ്ടെടുക്കൽ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

വെള്ളപ്പൊക്ക മേഖലകളിൽ നിന്ന് ഇപ്പോൾ തന്നെ ഭൂരിഭാഗം വെള്ളവും പമ്പ് ചെയ്തിട്ടുണ്ടെന്നും റോഡുകൾ തുറന്നതായും ലെഫ്റ്റനൻ്റ് കേണൽ അൽ ലഘായി പറഞ്ഞു. കൽബ ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘങ്ങളും ദുരിതബാധിതരായ കുടുംബങ്ങളെ ദിവസവും അഭയകേന്ദ്രങ്ങളിൽ സന്ദർശിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All