• Home
  • News
  • തുറമുഖങ്ങളിൽ പുനരുപയോഗ ഊർജം ഉപയോഗിക്കുന്നതിനായി ഡി.​പി വേ​ൾ​ഡും മ​സ്​​ദ​റും തമ്മ

തുറമുഖങ്ങളിൽ പുനരുപയോഗ ഊർജം ഉപയോഗിക്കുന്നതിനായി ഡി.​പി വേ​ൾ​ഡും മ​സ്​​ദ​റും തമ്മിൽ ധാരണയിൽ

ഡിപി വേൾഡിൻ്റെ മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ആഗോള തുറമുഖ പ്രവർത്തനങ്ങളിൽ ഉടനീളം പുനരുപയോഗിക്കാവുന്ന ഊർജ്ജ സംവിധാനങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമായി യുഎഇയുടെ ഡിപി വേൾഡ്, ക്ലീൻ എനർജിയിൽ ആഗോള തലവനായ അബുദാബി ഫ്യൂച്ചർ എനർജി കമ്പനിയുമായി (Masdar) പങ്കാളിത്ത കരാർ ഒപ്പുവച്ചു.

പരിസ്ഥി തി സൗഹൃദപരമായ ഊർജ സംവിധാനങ്ങൾ, ബാറ്ററി ഊർജ സംഭരണ സംവിധാനങ്ങൾ (BESS) , മറ്റ് പുനരുപയോഗ ഊർജങ്ങൾ എന്നിവ ലോകവ്യാപകമായി പര്യവേക്ഷണം ചെയ്യുകയാണ് ലക്ഷ്യം.

മൂന്നു വർഷത്തെ പങ്കാളിത്തത്തിൽ സൗദി അറേബ്യ, സെനഗാൾ, ഈജിപ്ത് എന്നിവിടങ്ങളിൽ ശ്രദ്ധ കേ
ന്ദ്രീകരിച്ച് സൗരോർജ, ഊർജ സംഭരണ സംവിധാനങ്ങളുടെ വിന്യാസത്തിന് ഏറ്റവും അനുയോജ്യമായ
സ്ഥലങ്ങൾ കണ്ടെത്തുന്നതിന് ഡി.പി വേൾഡും മസ്‌ദറും ഒരുമിച്ച് പ്രവർത്തിക്കും. ഇവിടെ നിന്ന് ലഭിക്കു
ന്ന പുനരുപയോഗ ഊർജം പരമാവധി ഉപയോഗപ്പെടുത്താനാണ് ഡി.പി വേൾഡിൻ്റെ തീരുമാനം.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All