• Home
  • News
  • കൊളസ്ട്രോൾ കുറയ്ക്കാൻ വെളുത്തുള്ളി, ഈ രീതിയിൽ ഉപയോ​ഗിച്ച് നോക്കൂ

കൊളസ്ട്രോൾ കുറയ്ക്കാൻ വെളുത്തുള്ളി, ഈ രീതിയിൽ ഉപയോ​ഗിച്ച് നോക്കൂ

ഉയർന്ന കൊളസ്ട്രോൾ പലരേയും അലട്ടുന്ന പ്രശ്നമാണ്.  അനാരോഗ്യകരമായ ഭക്ഷണക്രമം, പുകവലി, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ട് കൊളസ്ട്രോൾ ഉണ്ടാകാം. ഉയർന്ന കൊളസ്ട്രോൾ സ്ട്രോക്ക്, കൊറോണറി ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോ​ഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.  

വീട്ടിലെ ചില ചേരുവകൾ ഉപയോ​ഗിച്ച് തന്നെ കൊളസ്ട്രോൾ കുറയ്ക്കാനാകും. ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണവസ്തുവാണ് വെളുത്തുള്ളി. വെളുത്തുള്ളിയിൽ കാണപ്പെടുന്ന അലിസിൻ എന്ന സംയുക്തമാണ് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നത്. 

പ്രതിദിനം ഒരു അല്ലി വെളുത്തുള്ളി അല്ലെങ്കിൽ 3-6 ഗ്രാം (ഗ്രാം) കഴിക്കുന്നത് കൊളസ്ട്രോളിൻ്റെ അളവ് 10 ശതമാനം കുറയ്ക്കുമെന്ന് ചില ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു. പച്ച വെളുത്തുള്ളി വെറും വയറ്റിൽ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

വെളുത്തുള്ളി തേൻ ചേർത്ത് കഴിക്കുന്നതും കൂടുതൽ ​ഗുണം ഒരു വെളുത്തുള്ളിയുടെ അല്ലികൾ 3-4 കഷണങ്ങളായി മുറിച്ച് ഒരു സ്പൂണിൽ ഇടുക. അര സ്പൂൺ തേൻ സ്പൂണിലേക്ക് ഒഴിക്കുക. രണ്ട് മിനുട്ട് നേരം ഇത് മാറ്റിവയ്ക്കുക. ശേഷം, ഇത് ശരിയായി ചവച്ചരച്ച് ഇറക്കുക. തേനും വെളുത്തുള്ളിയും ചേർത്ത് കഴിക്കുന്നത് രക്തസമ്മർദ്ദവും ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവും കുറയ്ക്കാനും സഹായിക്കും.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All