• Home
  • News
  • ദുബായിൽ വർക്ക് & റെസിഡൻസി വിസ നടപടിക്രമങ്ങൾ 30 ദിവസത്തിൽ നിന്ന് 5 ആയി കുറയ്ക്കാൻ

ദുബായിൽ വർക്ക് & റെസിഡൻസി വിസ നടപടിക്രമങ്ങൾ 30 ദിവസത്തിൽ നിന്ന് 5 ആയി കുറയ്ക്കാൻ പുതിയ പ്ലാറ്റ്‌ഫോം

ദുബായിൽ സ്വകാര്യ മേഖലയിലെ വർക്ക് പെർമിറ്റുകളും റെസിഡൻസി വിസകളും നേടുന്നതിന് ആവശ്യമായ എല്ലാ രേഖകളും പൂർത്തിയാക്കുന്നതിനുള്ള പ്രോസസ്സിംഗ് സമയം ഏകദേശം ഒരു മാസത്തിൽ നിന്ന് അഞ്ച് ദിവസമായി കുറയ്ക്കാൻ ആയി പുതിയ വർക്ക് ബണ്ടിൽ പ്ലാറ്റ്‌ഫോം ആരംഭിച്ചു.

ഈ പുതിയ പ്ലാറ്റ്‌ഫോം വഴി പുതിയ വർക്ക് പാക്കേജ് ഇടപാടുകൾ പൂർത്തിയാക്കുന്നതിനുള്ള സമയം 30 ദിവസത്തിൽ നിന്ന് അഞ്ച് ദിവസമായി കുറയ്ക്കുകയും, പുതിയ വർക്ക് പാക്കേജ് ഇടപാടുകൾ പൂർത്തിയാക്കാൻ ആവശ്യമായ രേഖകളുടെ എണ്ണം 16 ൽ നിന്ന് അഞ്ചായി കുറയ്ക്കുകയും സേവന കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനങ്ങളുടെ എണ്ണം ഏഴിൽ നിന്ന് രണ്ട് സന്ദർശനങ്ങൾ മാത്രമായി കുറയ്ക്കുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പത്രസമ്മേളനത്തിൽ പറഞ്ഞു.

മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (Mohre), ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി, ദുബാസർക്കാർ വകുപ്പുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനുള്ള യുഎഇയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പ്ലാറ്റ്‌ഫോം കൊണ്ടുവരാനുള്ള തീരുമാനം. പദ്ധതിയുടെ ആദ്യഘട്ടം ദുബായിൽ നടപ്പാക്കുകയും ക്രമേണ മറ്റ് എമിറേറ്റുകളെ ഉൾപ്പെടുത്തി വിപുലീകരിക്കുകയും ചെയ്യും.യ് ഹെൽത്ത്, ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം, ജനറൽ ഡയറക്ടറേറ്റ്. റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) എന്നിങ്ങനെയുള്ള സർക്കാർ സ്ഥാപനങ്ങൾക്കുള്ള എല്ലാ നടപടിക്രമങ്ങളും പുതിയ പ്ലാറ്റ്‌ഫോമിലൂടെ സമന്വയിപ്പിക്കും.

വർക്ക് ബണ്ടിൽ പ്ലാറ്റ്‌ഫോം “രാജ്യത്തെ താമസത്തിനും ജോലിക്കുമുള്ള പെർമിറ്റുകൾ, നടപടിക്രമങ്ങൾ സുഗമമാക്കുകയും ലളിതമാക്കുകയും ചുരുക്കുകയും ചെയ്യും,” യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വീറ്റ് ചെയ്തു. മറ്റ് എമിറേറ്റുകളിൽ നടപ്പാക്കുന്നതിന് മുമ്പ് ദുബായിലാണ് ഇത് ആദ്യം പുറത്തിറക്കുന്നത്.

സർക്കാർ വകുപ്പുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനുള്ള യുഎഇയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പ്ലാറ്റ്‌ഫോം കൊണ്ടുവരാനുള്ള തീരുമാനം. പദ്ധതിയുടെ ആദ്യഘട്ടം ദുബായിൽ നടപ്പാക്കുകയും ക്രമേണ മറ്റ് എമിറേറ്റുകളെ ഉൾപ്പെടുത്തി വിപുലീകരിക്കുകയും ചെയ്യും.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All