• Home
  • News
  • ഒമാൻ ഓൺലൈൻ വ്യാപാരം നടത്തുന്നവർക്ക് മുന്നറിയിപ്പുമായി ഫോണിലെ 7 ക്ലിക്കിലൂടെ നിങ

ഒമാൻ ഓൺലൈൻ വ്യാപാരം നടത്തുന്നവർക്ക് മുന്നറിയിപ്പുമായി ഫോണിലെ 7 ക്ലിക്കിലൂടെ നിങ്ങൾക്ക് ലെെൻസ് എടുക്കാം

മസ്കറ്റ്: സോഷ്യൽ മീഡിയ വഴിയും വെബ്സെെറ്റ് വഴിയും ബിസിനസ്, പ്രമോഷൻ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് ലെെസൻസ് അത്യാവശ്യമാണെന്ന് ഒമാൻ. വാണിജ്യ,വ്യവസായ, നിക്ഷേപക പ്രോത്സാഹന മന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ആണ് മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തുവിട്ടത്. ഓൺലെെൻ വഴിയാണ് മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്.

ഓൺലൈൻ വ്യാപാരം നിയന്ത്രിക്കാനും അതിന് ഒരു പൊതുസ്വഭാവം കൊണ്ടുവരാനും വേണ്ടിയാണ് ഇത്തരത്തിലുള്ള നിയമം ഒമാൻ മുന്നോട്ടുവെച്ചിരിക്കുന്നത്. ‘ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോം’ വഴി അപേക്ഷ സമർപ്പിച്ച് ലൈസൻസ് ആർക്കും സ്വന്തമാക്കാം. ലെെൻസ് എടുക്കേണ്ടത് എങ്ങനെയാണ്. അതിന്റെ നടപടിക്രമങ്ങൾ ചുവടെ ചേർക്കുന്നു.

1. business.gov.om എന്ന സെെറ്റിൽ പ്രവേശിക്കുക
2. ‘ബിസിനസ്’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. വിവരങ്ങൾ അപ്ഡേറ്റ് ചെയ്തതിനുശേഷം ഓൺലൈനായി ചെയ്യാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ അവിടെ എഴുതുക.
3. പിന്നീട് ‘ഗോ ടു ലൈസൻസ് എന്ന ഓപ്ഷനിൽ പോയി മൈ കൊമേഴ്സ്യൽ രജിസ്റ്റർ ലൈസൻസ്’ എന്നതിൽ ക്ലിക്ക് ചെയ്യുക
4. ഇ-കോമേഴ്‌സ് ലൈസൻസ് ആവശ്യമുണ്ട് എന്ന് കാണിക്കാൻ YES എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. ചെയ്യാൻ ഉദ്യേശിക്കുന്ന ബിസിനസ് പ്രവർത്തനങ്ങൾ തെരഞ്ഞെടുക്കുക നെക്സ്റ്റ് ബട്ടണിൽ ക്ലിക്ക്
5. ഏത് കമ്പിയാണ് എന്ന വിവരം നൽകുന്നതിനായി choose places of activity എന്നതി ക്ലിക്ക് ചെയ്യുക
6. ഇപ്പോൾ തുറന്നു വരുന്ന വിൻഡോയിൽ കമ്പനിയുടെ പേര്, ഓൺലൈൻ സ്റ്റോർ ലിങ്ക് എന്നിവ ചേർക്കുക
7. ആവശ്യമായ രേഖകൾ നൽകുക, നിർദേശിക്കുന്ന ഫീസ് അടക്കുക

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All