• Home
  • News
  • കുവൈത്തിൽ താമസ നിയമ ലംഘകർക്ക് ആശ്വാസ വാർത്ത ; പൊതുമാപ്പ് പ്രഖ്യാപനം ഉടൻ ഉണ്ടാകാ

കുവൈത്തിൽ താമസ നിയമ ലംഘകർക്ക് ആശ്വാസ വാർത്ത ; പൊതുമാപ്പ് പ്രഖ്യാപനം ഉടൻ ഉണ്ടാകാൻ സാധ്യത

ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്

കുവൈത്ത് സിറ്റി∙ കുവൈത്തിൽ താമസ നിയമ ലംഘകർക്ക് വേണ്ടി പ്രഖ്യാപിച്ചേക്കും. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ്  ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത് താമസ നിയമലംഘനം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനൊപ്പം തെറ്റായ വിവരങ്ങളും തെറ്റായ വാർത്തകളും പ്രചരിപ്പിക്കുന്ന വ്യാജ അക്കൗണ്ടുകൾക്ക് തടയിടുന്നത് രാജ്യത്തിന്‍റെ മുൻഗണനകളിൽ ഒന്നാണ്. വിവേചനമോ പക്ഷപാതമോ കൂടാതെ  നീതിപൂർവ്വം നിയമം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങൾ മികച്ച ആസൂത്രണത്തോടെ കർശനമായ കാഴ്ചപ്പാടാണ് പിന്തുടരുന്നതെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

കർശനമായ നിയന്ത്രണങ്ങളിലൂടെ  എൻട്രി വീസ കൾ അനുവദിച്ചുകൊണ്ട് രാജ്യത്തിന്‍റെ  സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താൻ വരും കാലയളവിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

അനുവദിക്കുന്നതിലൂടെ 30 മുതൽ 60 ദിവസം വരെ ജനസംഖ്യയിൽ 1,00,000 മുതൽ 2,00,000 വരെ സന്ദർശകരെ രാജ്യം പ്രതീക്ഷിക്കുന്നുവെന്നും ഇത് സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. പുതിയ ട്രാഫിക് നിയമവുമായി ബന്ധപ്പെട്ട് കരട് നിയമം ദേശീയ അസംബ്ലിയുടെ ആദ്യ സമ്മേളനത്തിൽ ചർച്ച ചെയ്ത് അംഗീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കുറ്റകൃത്യത്തിന്‍റെ വലുപ്പത്തിന് തുല്യമായ രീതിയിൽ ശിക്ഷാ നിയമങ്ങൾ പരിഷ്കരിക്കുമെന്ന് അദ്ദേഹം സൂചന നൽകി.

സമ്പദ്‌വ്യവസ്ഥയെ സജീവമാക്കുന്നതിനായി വലിയ വിമാനത്താവളം നിർമിക്കുന്നത്  സംബന്ധിച്ചും അദ്ദേഹം സൂചിപ്പിച്ചു. താമസ നിയമലംഘകർക്ക്  മാർച്ചിൽ ആരംഭിച്ച് മെയ് വരെ നീണ്ടുനിൽക്കുന്ന പൊതുമാപ്പ്  നൽകാൻ  പദ്ധതിയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ കൃത്യമായി തീയതി സംബന്ധിച്ച് പരാമർശമില്ല . പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവർക്ക് കുവൈത്തിലേക്ക് തിരികെ വരുന്നതിന് നിയമപരമായ രീതിയിൽ വീസക്ക് അപേക്ഷിക്കുന്നതിന് തടസം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  താമസ നിയമം  ലംഘിച്ചവർ  ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും അല്ലാത്ത പക്ഷം  കുവൈത്തിൽ നിന്ന് സ്ഥിരമായ നാടുകടത്തൽ നടപടിക്ക് വിധേയർ ആവേണ്ടി വരുമെന്നും അദ്ദേഹം ഓർമിപ്പിച്ചു .

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All