• Home
  • News
  • അബുദാബി സിറ്റിയിൽ നിന്ന് BAPS ഹിന്ദു ക്ഷേത്രത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിച്ച

അബുദാബി സിറ്റിയിൽ നിന്ന് BAPS ഹിന്ദു ക്ഷേത്രത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിച്ചു

അബുദാബി സിറ്റിയിൽ നിന്നുള്ളവർക്ക് BAPS ഹിന്ദു ക്ഷേത്രം സന്ദർശിക്കാനായി ഒരു പുതിയ ബസ് സർവീസ് ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

അബുദാബി ബസ് ടെർമിനലിൽ നിന്ന് ആരംഭിച്ച് മുറൂർ സ്ട്രീറ്റ് എന്നറിയപ്പെടുന്ന സുൽത്താൻ ബിൻ സായിദ് ഫസ്റ്റ് സ്ട്രീറ്റിലൂടെ ഹംദാൻ ബിൻ മുഹമ്മദ് സ്ട്രീറ്റ് വഴി അൽ ബഹ്യ, അൽ ഷഹാമ, ബിഎപിഎസ് മന്ദിർ എന്നിവിടങ്ങളിലേക്കാണ് പുതിയ ബസ് സർവീസ്.

അബുദാബി സിറ്റിയിൽ നിന്ന് ക്ഷേത്രത്തിലേക്ക് ഏകദേശം 90 മിനിറ്റ് യാത്രയുണ്ട്. സബർബൻ പ്രദേശങ്ങളിൽ 201 വരെ സർവീസ് നടത്തുന്ന ബസ് നിലവിലുള്ള സ്റ്റോപ്പുകൾ കൂടാതെ ക്ഷേത്രത്തിലേക്കും സർവീസ് നടത്തും.

വാരാന്ത്യത്തിൽ ( ശനി, ഞായർ )സർവീസ് നടത്തുമ്പോൾ നിലവിലുള്ള ബസ് നമ്പർ 201 (അൽ ബഹ്യാ സൂഖ്) മാറി 203 (BAPS ടെംപിൾ) ആയി മാറും. അബുദാബിയിലെ ജനപ്രിയ റോഡുകളെ ക്ഷേത്രവുമായി ബന്ധിപ്പിക്കുന്ന ഒരു മികച്ച ബസ് സർവീസ് ആണിത്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All