• Home
  • News
  • ഒമാനിലെ പ്രതികൂല കാലാവസ്ഥ, ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിർദേശം നൽകി തൊഴിൽ മ

ഒമാനിലെ പ്രതികൂല കാലാവസ്ഥ, ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിർദേശം നൽകി തൊഴിൽ മന്ത്രാലയം

മസ്കറ്റ് : രാജ്യത്തെ പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തൊഴിൽ മന്ത്രാലയം നിർദേശം നൽകി. രാജ്യത്തെ ബിസിനസ് ഉടമകളോട് ആണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സുരക്ഷ തോന്നുന്നില്ലെങ്കിൽ ആവശ്യമായ ജോലികൾ താത്കാലികമായി നിർത്തി വെക്കണം. ആവശ്യമല്ലെങ്കിൽ പുറത്തുപോകുന്നത് ഒഴിവാക്കണം. ജോലിയുമായി ബന്ധപ്പെട്ടുള്ള ദൂരയാത്രകൾ ഈ സമയങ്ങളിൽ ഒഴിവാക്കണം തുടങ്ങിയ നിർദേശങ്ങൾ ആണ് തൊഴിൽ മന്ത്രാലയം മുന്നോട്ടുവെച്ചിരിക്കുന്നത്.

രാജ്യത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് നൽകിയിരിക്കുന്ന സുരക്ഷാ മാർനിർദേശങ്ങൾ പാലിക്കണം. ഔദ്യോഗിക കാലാവസ്ഥ മുന്നറിയിപ്പുകളും ലഭിക്കുമ്പോൾ ജോലികാരുടെ സുരക്ഷ ശ്രദ്ധിക്കണം. ഔട്ട്ഡോർ ഏരിയകളിൽ ജോലിക്കായി നിയമിച്ചവരെ തിരിച്ചു വിളിക്കണം. ലിഫ്റ്റിങ് ഉപകരണങ്ങളുടെയും ക്രെയിനുകളുടേയും പ്രവർത്തനം നിർത്തി വെക്കുക. കാലാവസ്ഥ പ്രതികൂലമായ തുടരുന്ന സാഹചര്യത്തിൽ വീടുകളിൽ തന്നെ തുടരാൻ ആണ് നിർദേശം നൽകിയിരിക്കുന്നത്. ജോലി സംബന്ധമായ യാത്രകൾ ആവശ്യമെങ്കിൽ മാത്രം അല്ലാത്ത സാഹചര്യം ഉണ്ടെങ്കിൽ അത് ഒഴിവാക്കണം. അടിയന്തര സാഹചര്യത്തിൽ ജീവനക്കാർക്ക് ബന്ധപ്പെടാൻ എമർജൻസി കോൺടാക്റ്റ് നമ്പറുകൾ നൽകണം.
അതേസമയം, രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴ തുടരുന്നു. കഴിഞ്ഞ ദിവസസം വാദികൾ നിറഞ്ഞു ഒഴുകി. പല സ്ഥലങ്ങളിലും റോഡുകളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. എന്നാൽ അപകടങ്ങൾ എവിടേയും റിപ്പോർട്ട് ചെയ്തിട്ടില്ല. ശക്തമായ മഴയാണ് പെയ്ത്. കാറ്റിന്റെയും ഇടിയുടേയും അകമ്പടിയോടെയാണ് മഴ പെയ്തത്. രാജ്യത്തെ എല്ലാ വാദികളും നിറഞ്ഞെഴുകി. ഇവ മുറിച്ചു കടക്കാൻ പാടില്ല. എല്ലാവരും ജാഗ്രത പാലിക്കണം. മുസന്ദം, ബുറൈമി, വടക്കൻ ബാത്തിന, ദാഹിറ, മസ്കറ്റ് തുടങ്ങിയ ഗവർണേറ്റുകളിൽ ഇന്നലെ ശക്തമായ മഴയാണ് പെയ്യുന്നത്. മസ്കറ്റ് നഗരത്തിലെ പല സ്ഥലങ്ങളിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. തെക്ക്-വടക്ക് ശർഖിയ, ദാഖിലിയ, തെക്കൻ ബാത്തിന, തുടങ്ങിയ ഗവർണേറ്റുകളിൽ മഴ ശക്തമാി, ബുറൈമി, സുവൈഖ്, ഷിനാസ്, ഇബ്രി, ആദം, നിസ്വ തുടങ്ങിയ സ്ഥലങ്ങളിലും ഭേദപ്പെട്ട മഴയാണ് ലഭിച്ചത്.

കഴിഞ്ഞ ദിവസം വാദികളിൽ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ആണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇവർ സ്വദേശികളാണ്. രക്ഷപ്പെട്ട രണ്ട് പേരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് പിന്നീട് അധികൃതർ അറിയിച്ചു.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All