• Home
  • News
  • പ്രവാസികളോടുള്ള എയർ ഇന്ത്യയുടെ അനാസ്ഥ വീണ്ടും; മലയാളിയുടെ മൃതദേഹം നാ​ട്ടി​ലെ​ത്

പ്രവാസികളോടുള്ള എയർ ഇന്ത്യയുടെ അനാസ്ഥ വീണ്ടും; മലയാളിയുടെ മൃതദേഹം നാ​ട്ടി​ലെ​ത്തിക്കാൻ​ വെെകിയത് 15 മ​ണി​ക്കൂ​റി​ല​ധി​കം സമയം

നാട്ടിൽ മൃതദേഹം കാത്തിരിക്കുന്നവർ വലിയ ആശങ്കയിലായി.

ബുധനാഴ്ച അര്‍ധ രാത്രി കോഴിക്കോടേക്ക് പുറപ്പടേണ്ട ഐ.എക്സ് 338 വിമാനമാണ് വെെകിയത്.

15 മണിക്കൂറിൽ അധികം സമയം ആണ് വിമാനം വെെകിയത്.

പ്രവാസികളോടുള്ള എയർ ഇന്ത്യയുടെ അനാസ്ഥ എന്നും വാർത്തയാണ്. കഴിഞ്ഞ ദിവസം അത്തരത്തിലൊരു സംഭവം വീണ്ടും റിപ്പോർട്ട് ചെയ്യുകയുണ്ടായി. വിമാനം പുറപ്പെടാൻ താമസിച്ചതിനാൽ മത്രയിൽ മരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്താൽ വെെകി. 15 മണികൂറിൽ അധികം സമയം ആണ് വിമാനം നാട്ടിലെത്താൻ വെെകിയത്.

മകസ്കറ്റിൽ നിന്നും ബുധനാഴ്ച അര്‍ധ രാത്രി കോഴിക്കോടേക്ക് പുറപ്പടേണ്ട ഐ.എക്സ് 338 വിമാനമാണ് വെെകിയത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ആണ് വിമാനം പിന്നീട് പുറപ്പെട്ടത്. സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരവധി യാത്രക്കാർ ആണ് ഇതുമൂലം വലിയ രീതിയിൽ പ്രയാസത്തിലായത്.

കൊച്ചിയിൽനിന്നുള്ള വിമാനം വരാൻ വൈകിയതുകൊണ്ടാണ് ഇവിടെ നിന്നും വിമാനം പുറപ്പെടാൻ വെെകിയത് എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. യാത്രക്കാരുടെ ചോദ്യത്തിന് അധികൃതർ ഇങ്ങനെയാണ് മറുപടി നൽകിയത്.

വ്യാഴാഴ്ച രാവിലെ 10 മണിക്ക് തന്നെ വിമാനം പുറപ്പെടും എന്നാണ് ആദ്യം നൽകിയിരുന്ന വിശദീകരണം എന്നാൽ പിന്നീട് വിമാനം പുറപ്പെടാൻ വെെകുകയായിരുന്നു. കഴിഞ്ഞ ദിവസം മത്രയില്‍ മരിച്ച കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം ഈ വിമാനത്തിലാണ് നാട്ടിലേക്ക് അയച്ചിരുന്നത്. കോഴിക്കോട് വിമാനത്തിൽ നാട്ടിലെത്തിച്ച് അവിടെ നിന്നും കണ്ണൂരിലേക്ക് മൃതദേഹം കൊണ്ടുപോകാൻ ആണ് തീരുമാനിച്ചത്. കഴിയുന്നതും നേരത്തെ വീട്ടിൽ എത്തിക്കാം എന്ന് കരുതിയാണ് ബന്ധപ്പെട്ടവർ അങ്ങനെ ചെയ്തത്. എന്നാൽ വിമാനം വെെകിയത് കാരണം മൃതദേഹം നാട്ടിലെത്താനും വെെകി. കോഴിക്കോട് വിമാനം വൈകിയതോടെ മൃതദേഹം കാത്തിരിക്കുന്നവരും വലിയ പ്രയാസത്തിലായി.

എപ്പോൾ പുറപ്പെടുമെന്നതടക്കമുള്ള ചോദ്യങ്ങൾക്ക് നിരുത്തരവാദിത്യപരമായ മറുപടിയാണ് എയർ ഇന്ത്യ അധികൃതർ നൽകിയത്. മത്രയിലെ സാമൂഹിക പ്രവര്‍ത്തകന്‍ ആണ് എയർ ഇന്ത്യയോട് വിശദീകരണം ചോദിച്ചത്. സാധാരണ യാത്രക്കാരനാണെങ്കില്‍ യാത്ര നീട്ടിവെക്കാം എന്നാൽ മൃതദേഹത്തോടാണ് അനാദരവ് കാട്ടിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

മൃതദേഹം നാട്ടിൽ കാത്തുനിൽക്കുന്നവരെ സമാധാനിപ്പിക്കാൻ ഏറെ പാടുപ്പെട്ടു. പലർക്കും വലിയ ആശങ്കയായി എന്ന് മത്ര കെ.എം.സി.സി പ്രസിഡന്റ് സാദിഖ് ആഡൂര്‍ പറഞ്ഞു. എയര്‍പോർട്ട് കാര്‍ഗോ സെക്ഷനില്‍ എത്തിച്ച മൃതദേഹം മറ്റേതെങ്കിലും ഫ്ലൈറ്റിലേക്ക് മാറ്റിത്തരാന്‍ ആവശ്യപ്പെട്ടു. എന്നാൽ സാങ്കേതി ബുദ്ധിമുട്ടികൾ കാരണം അതെല്ലാം അധികൃതർ നിക്ഷേധിക്കുകയായിരുന്നു.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All