• Home
  • News
  • കോഴിക്കോട്ടേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം വൈകുന്നു, കൃത്യമായ ഉത്

കോഴിക്കോട്ടേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം വൈകുന്നു, കൃത്യമായ ഉത്തരം നൽകാൻ കഴിയാതെ എയർലൈൻ

ദമാം : കിഴക്കൻ സൗദിയിലെ ദമാമിൽ നിന്ന് കോഴിക്കോട്ടേക്ക് പോകേണ്ട വിമാനം വൈകുന്നു. ഇന്ന് രാവിലെ 11:40 ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനമാണ് നാല് മണിക്കൂർ കഴിഞ്ഞിട്ടും പുറപ്പെടാത്തത്. ഇതേ തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ നിൽക്കുകയാണ്.

ഇന്ന് രാവിലെ 11:40 ന് ദമാമിൽ നിന്ന് പുറപ്പെട്ട് രാത്രി 06:35 ന് കോഴിക്കോട് ഇറങ്ങേണ്ട എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനമാണ് അറിയിപ്പുകൾ ഇല്ലാതെ വൈകുന്നത്. വിത്തിൽ യാത്രക്കായി എത്തിയ യാത്രക്കാർ ബോർഡിങ്‌ പാസുകൾ നൽകുകയും മറ്റു നടപടികൾ പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.

വിമാനത്തിനായി കാത്തിരുന്ന ഇവർക്ക് വിമാനത്തിന്റെ സമയം കഴിഞ്ഞു മണിക്കൂർ പിന്നിട്ടപ്പോൾ വിമാനം ക്യാൻസൽ ചെയ്‌തെന്ന അറിയിപ്പ് നൽകുകയായിരുന്നു. എന്നാൽ, വിമാനം ക്യാൻസൽ ചെയ്യുന്നതിനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല.

തുടർ നടപടികൾ എന്താണെന്നും വിമാനകമ്പനി യാത്രക്കാരോട് അറിയിച്ചിട്ടില്ല. വിമാനം സജ്ജീകരിക്കുമോ അതോ മറ്റു ദിവസങ്ങളിലേക്ക് യാത്ര മാറ്റിവെക്കുമോ എന്നതും വ്യക്തമല്ല. നിലവിലെ വിമാനം ക്യാൻസൽ ചെയ്തു എന്ന സന്ദേശം മാത്രമാണ് യാത്രക്കാർക്ക് നൽകിയിരിക്കുന്നത്.

അതേസമയം, വിമാനത്തിന്റെ ദമാം കോഴിക്കോട് സർവ്വീസ് സംബന്ധമായ വിവരങ്ങൾ ഫ്ലൈറ്റ് ട്രാക്ക് സംവിധാനത്തിലും കാണിക്കുന്നില്ല. എയർ ഇന്ത്യ എക്സ്പ്രസ്സ്‌ സൈറ്റിലെ ഫ്ലൈറ്റ് ട്രാക്കിൽ വിമാനം പുറപ്പെട്ടില്ല എന്ന് മാത്രമാണ് കാണിക്കുന്നത്. റീ ഷെഡ്യുൾ സമയം വ്യക്തമാക്കിയിട്ടില്ല.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All