കാർ മറിഞ്ഞ് പ്രവാസി മലയാളി മരിച്ചു
റിയാദ് ∙ അൽഹസയിൽ കാർ മറിഞ്ഞ് കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് നടുവണ്ണൂർ സ്വദേശി നൊച്ചോട്ടെ നാസർ (58) ആണ് ഇന്നലെ രാവിലെ ഒമ്പത് മണിക്ക് ഉദൈലിയ റോഡിലുണ്ടായ അപകടത്തിൽ മരിച്ചത്. കൂടെയുണ്ടായിരുന്ന ജയന്ത് പരശുരാം, അഭിജിത്ത് എന്നിവർക്ക് നിസാര പരുക്കേറ്റു. ഹുഫൂഫിലെ കിങ് ഫഹദ് മോർച്ചറിയിലുള്ള മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമായി കെഎംസിസി, നാസ് പ്രവർത്തകർ രംഗത്തുണ്ട്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.