• Home
  • News
  • ദുബായിൽ ഭക്ഷണം വൈകുന്ന ഓരോ മിനിറ്റിനും 1 ദിർഹം, ഉപഭോക്താക്കൾക്ക് 709,000 ദിർഹം ന

ദുബായിൽ ഭക്ഷണം വൈകുന്ന ഓരോ മിനിറ്റിനും 1 ദിർഹം, ഉപഭോക്താക്കൾക്ക് 709,000 ദിർഹം നൽകിയതായി കരീം

ദുബായ് ആസ്ഥാനമായുള്ള സൂപ്പർ ആപ്പ് കരീം കഴിഞ്ഞ വർഷം ഉപഭോക്താക്കൾക്ക് ഭക്ഷണം വൈകുന്ന ഓരോ മിനിറ്റിനും 1 ദിർഹം തിരികെ നൽകുമെന്ന് വാഗ്ദാനം ചെയ്തതോടെ ഉപഭോക്താക്കൾക്ക് അവരുടെ വരവ് കണക്കാക്കിയ സമയത്തേക്കാൾ കൂടുതലുള്ള ഭക്ഷണ ഓർഡറുകൾക്ക് 709,000 ദിർഹം തിരികെ നൽകിയതായി കരീമിലെ ഫുഡ് വൈസ് പ്രസിഡൻ്റ് ജസ്‌കരൻ സിംഗ് അറിയിച്ചു.

ക്യാപ്റ്റൻമാർ എന്നറിയപ്പെടുന്ന ഫുഡ് ഡെലിവറി റൈഡർമാരുടെ വേതനത്തിൽ നിന്നല്ല ഈ പണം കൊടുത്തതെന്നും കമ്പനിയുടെ മാർക്കറ്റിംഗ് ബജറ്റിൽ നിന്നാണ് ഈ റീഇംബേഴ്സ്ഡ് പണം നൽകിയതെന്നും കരീം പറഞ്ഞു. എന്നിരുന്നാലും 2022-ലും 2023-ലും കരീം ഫുഡ് ഓർഡറുകളിൽ ഭൂരിഭാഗവും കൃത്യസമയത്ത് ഡെലിവർ ചെയ്തിട്ടുണ്ട്. 20-ൽ ഒന്ന് മാത്രമേ എത്തിച്ചേരുമെന്ന് കണക്കാക്കിയ സമയം മറികടന്നിട്ടുള്ളൂ

ഡെലിവറി റൈഡർമാരിൽ അധിക സമ്മർദ്ദം ചെലുത്തുന്നതിനു പകരം അവരുടെ സുരക്ഷിതത്വത്തെ പ്രോത്സാഹിപ്പിക്കുകയും സുരക്ഷിതമായി വാഹനമോടിക്കുന്നവർക്ക് ബോണസ് നൽകുകയും ചെയ്തിരുന്നുവെന്നും കമ്പനി പറയുന്നു

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All