ഹജ് തീർഥാടകർക്ക് സൗജന്യ വൈഫൈ
മക്ക ∙ ഹജ് തീർഥാടകർക്ക് സൗജന്യ ഇന്റർനെറ്റ് (വൈഫൈ) സേവനവുമായി സൗദി അറേബ്യ. മക്കയ്ക്കു പുറമെ അൽജിറാന ഏരിയയിലുള്ള അൽതനൈം, അൽഹാൽ മോസ്ക്, ഖർന് അൽ മനാസിൽ, വാദി മുഹർറം മീഖാത് എന്നിവിടങ്ങളിലും വൈഫൈ ലഭിക്കും. ഇതുവഴി തീർഥാടകർക്ക് സൗദിയിലെ ഓൺലൈൻ സേവനം എളുപ്പത്തിൽ ലഭ്യമാക്കാം. ഇസ്‌ലാമിക് ലൈബ്രറിയിലെ 3000ത്തിലേറെ നിയമ, കർമശാസ്ത്ര വിവരങ്ങൾ 45 ഭാഷകളിൽ ലഭ്യമാകും. ഹജ്ജുമായി ബന്ധപ്പെട്ട് മന്ത്രാലയം പുറത്തിറക്കിയ വിഡിയോകളും കണ്ട് മനസ്സിലാക്കാം. സംശയനിവാരണം നടത്താനും അറിയേണ്ട കാര്യങ്ങൾ ചോദിക്കാനും ഇതുവഴി സാധിക്കും. തീർഥാടകർക്ക് സ്വന്തം കുടുംബങ്ങളുമായി ആശയവിനിമയത്തിനും അവസരമൊരുങ്ങും.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.