• Home
  • Sports
  • പിഎസ‌്ജിക്കുവേണ്ടി നെയ‌്മർ കളിക്കുന്ന കാര്യം സംശയത്തിൽ
neymar

പിഎസ‌്ജിക്കുവേണ്ടി നെയ‌്മർ കളിക്കുന്ന കാര്യം സംശയത്തിൽ

പാരിസ‌്: ചാമ്പ്യൻസ‌് ലീഗ‌ിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ അടുത്ത മാസം നടക്കുന്ന നോക്കൗട്ട‌് മത്സരത്തിൽ പിഎസ‌്ജിക്കുവേണ്ടി നെയ‌്മർ കളിക്കുന്ന കാര്യം സംശയത്തിൽ. ഫെബ്രുവരി 12ന‌് ഓൾഡ‌് ട്രഫോഡിലാണ‌് ആദ്യപാദ മത്സരം. സ‌്ട്രോസ‌്ബർഗിനെതിരെ കഴിഞ്ഞദിവസം നടന്ന കളിയിൽ നെയ‌്മറിന്റെ വലംകാലിന‌് പരിക്കേറ്റിരുന്നു. നെയ‌്മർക്ക‌് ശസ‌്ത്രക്രിയവേണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. നെയ‌്മറില്ലാതെ ഫ്രഞ്ച‌് ലീഗിൽ കളിക്കാനിറങ്ങിയ പിഎസ‌്ജി റെന്നസിനെ 4--1 ന‌് തകർത്തു. എഡിൻസൺ കവാനി‌ രണ്ടും ഏഞ്ചൽ ഡി മരിയ, കിലിയൻ എംബാപ്പെ എന്നിവർ ഓരോ ഗോളുകളും നേടി. റെന്നസിന്റെ ഏകഗോൾ എംബായെ നിയാഗ‌് നേടി.

Recent Updates