• Home
  • News
  • ശബാനാ ആസ്മിക്കെതിരേ കടുത്ത വിമര്‍ശനവുമായി കങ്കണ റണാവത്ത്
kankana bollywood

ശബാനാ ആസ്മിക്കെതിരേ കടുത്ത വിമര്‍ശനവുമായി കങ്കണ റണാവത്ത്

കശ്മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുതിര്‍ന്ന താരം ശബാനാ ആസ്മിക്കെതിരേ കടുത്ത വിമര്‍ശനവുമായി കങ്കണ റണാവത്ത്. ഭീകരാക്രമണത്തെ തുടര്‍ന്ന് ഭര്‍ത്താവും കവിയുമായ ജാവേദ് അക്തറിനൊപ്പം കറാച്ചിയില്‍ മുമ്പ് പങ്കെടുക്കാമെന്ന് ഏറ്റിരുന്ന സാഹിത്യ പരിപാടി ഷബാന ആസ്മി വേണ്ടെന്ന് വെക്കുകയുണ്ടായി. ഈ വിവരം വ്യക്തമാക്കി ഷബാന പോസ്റ്റ് ചെയ്ത ട്വീറ്റാണ് കങ്കണയെ പ്രകോപിപ്പിച്ചത്.

ജവാന്‍മാര്‍ നമുക്ക് വേണ്ടി രക്തസാക്ഷികളായ സാഹചര്യത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സാംസ്‌കാരിക വിനിമയം സാധ്യമല്ല. ഞാന്‍ അവരുടെ ദുഖാര്‍ത്തരായ കുടുംബാംഗങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു ഷബാന ട്വീറ്റ് ചെയ്തു. പുല്‍വാമ സംഭവത്തോടനുബന്ധിച്ച് മണികര്‍ണികയുടെ വിജയാഘോഷം കങ്കണ വേണ്ടെന്നു വച്ചിരുന്നു. ഷബാനയെപ്പോലുള്ള ബോളിവുഡ് താരങ്ങള്‍ പാകിസ്താനില്‍ സംഘടിപ്പിക്കുന്ന പരിപാടികളുമായി സഹകരിക്കുന്നതിനെ അവര്‍ കുറ്റപ്പെടുത്തി.