• Home
  • News
  • വിവാഹവാര്‍ഷിക ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍
mohanlal sujithra

വിവാഹവാര്‍ഷിക ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്‍റെയും ഭാര്യ സുചിത്രയുടേയും 31 -മത്തെ വിവാഹവാര്‍ഷികമായിരുന്നു ഇന്നലെ. ആരാധകര്‍ക്കായി വിവാഹ വാര്‍ഷിക ചിത്രം പങ്കു വെച്ചിരിക്കുകയാണ് താരം. ഭാര്യയ്ക്ക് ഒപ്പം ഇലകള്‍ക്കുള്ളില്‍ ഇരിക്കുന്ന ചിത്രമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിരിക്കുന്നത്. ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

അതിനിടെ നിര്‍മ്മാതാവും മോഹന്‍ലാലിന്‍റെ സന്തതസഹജാരിയുമായ ആന്‍റണി പെരുമ്പാവൂരും സുചിത്രയ്ക്കും മോഹന്‍ലാലിനുമൊപ്പമുള്ള ചിത്രം പങ്കു വെച്ചിട്ടുണ്ട്. 1988 ഏപ്രില്‍ 28 നായിരുന്നു മോഹന്‍ലാലിന്‍റെയും നിര്‍മ്മാതാവ് ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമായ സുചിത്രയുടേയും വിവാഹം