• Home
  • News
  • താ​രരാ​ജാ​വ് മോ​ഹ​ൻ​ലാ​ലി​ന് ജന്മദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന് സി​നി​മ ലോ​കം
mohanlal birthday

താ​രരാ​ജാ​വ് മോ​ഹ​ൻ​ലാ​ലി​ന് ജന്മദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന് സി​നി​മ ലോ​കം

അഭിനയ ചക്രവർത്തി മ​ല​യാ​ള സി​നി​മ​യു​ടെ താ​രരാ​ജാ​വ് മോ​ഹ​ൻ​ലാ​ലി​ന് ജന്മദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന് സി​നി​മ ലോ​കം. അ​ന​ശ്വ​ര​മാ​യ നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി മ​ന​സി​ൽ കു​ടി​യേ​റി​യ താ​ര​ത്തി​ന് ആ​ശം​സ​ക​ളു​മാ​യി ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്പ​ത്തി​യൊ​മ്പ​താ​മ​ത്തെ പി​റ​ന്നാ​ളാ​ണി​ത്. താ​ര​ത്തി​ന് ആ​ശം​സ​ക​ളു​മാ​യി മ​മ്മൂ​ട്ടി, നി​വി​ൻ പോ​ളി, പൃ​ഥ്വി​രാ​ജ്, ഗോ​കു​ൽ സു​രേ​ഷ്, ഉ​ണ്ണി മു​കു​ന്ദ​ൻ, പ്രി​യ​ദ​ർ​ശ​ൻ, ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ, ജ​യ​സൂ​ര്യ തു​ട​ങ്ങി സി​നി​മ മേ​ഖ​ല​യി​ലെ നി​ര​വ​ധി പ്ര​മു​ഖ​രാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.

1960 മേ​യ് 21ന് ​പ​ത്ത​നം​തി​ട്ട​യി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ ജ​നി​ച്ച​ത്. അ​ച്ഛ​ൻ വി​ശ്വ​നാ​ഥ​ൻ നാ​യ​ർ, അ​മ്മ ശാ​ന്ത​കു​മാ​രി. അ​ശോ​ക് കു​മാ​ർ സം​വി​ധാ​നം ചെ​യ്ത തി​ര​നോ​ട്ട​ത്തി​ലൂ​ടെ സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച മോ​ഹ​ൻ​ലാ​ൽ ഫാ​സി​ൽ സം​വി​ധാ​നം ചെ​യ്ത മ​ഞ്ഞി​ൽ വി​രി​ഞ്ഞ പൂ​ക്ക​ളി​ലൂ​ടെ​യാ​ണ് അ​റി​യ​പ്പെ​ടു​ന്ന താ​ര​മാ​യി മാ​റു​ന്ന​ത്. മ​ല​യാ​ള സി​നി​മ​യി​ലെ ബോ​ക്സ് ഓ​ഫീ​സ് റി​ക്കാ​ർ​ഡു​ക​ൾ സ്വ​ന്തം പേ​രി​ൽ എ​ഴു​തി ചേ​ർ​ത്ത താ​ര​ത്തി​ന്‍റെ ലൂ​സി​ഫ​ർ 200 കോ​ടി ക്ല​ബി​ലാ​ണ് ഇ​ടം നേ​ടി​യ​ത്. ഇ​ട്ടി​മാ​ണി മെ​യ്ഡ് ഇ​ൻ ചൈ​ന, ബി​ഗ് ബ്ര​ദ​ർ, മ​ര​യ്ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം എ​ന്നീ സി​നി​മ​ക​ളാ​ണ് അ​ണി​യ​റ​യി​ലൊ​രു​ങ്ങു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ങ്ങ​ൾ.