• Home
  • News
  • സത്യമറിയാവുന്ന നമ്മളെന്തിനാണ് പേടിക്കേണ്ടത് ; മഞ്ജു വാരിയർ
manju

സത്യമറിയാവുന്ന നമ്മളെന്തിനാണ് പേടിക്കേണ്ടത് ; മഞ്ജു വാരിയർ

മലയാള സിനിമ ലോകം വളരെയധികം ആഘോഷിച്ച തിരിച്ചുവരവായിരുന്നു മഞ്ജു വാര്യരുടേത്. പ്രതിസന്ധികളിലും സന്തോഷത്തിലും താന്‍ അന്നും ഇന്നും വളരെ പോസിറ്റീവാണെന്നാണ് മഞ്ജു ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. തന്‍റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ തീരുമാനമെടുത്തതിനെക്കുറിച്ച് മഞ്ജു പറയുന്നു.

ഒന്നും പരിതിയില്‍ കൂടുതല്‍ എന്നെ ബാധിക്കാറില്ല. ഇത്ര കാലത്തെ ജീവിതാനുഭവങ്ങള്‍ വച്ച് എല്ലാത്തിനെയും അതിന്‍റെ ഒഴുക്കില്‍ വിടുന്നു. മഞ്ജു പറഞ്ഞു. ജീവിതത്തില്‍ ഏറ്റവും നിര്‍ണായകമായ തീരുമാനമെടുത്തത് എപ്പോഴെന്ന ചോദ്യമാണ് അടുത്തതായി വന്നത്. അങ്ങനെയൊന്നും പറയാന്‍ അറിയില്ല. ഇനിയാണ് ജീവിതത്തിലെ നിര്‍ണായക തീരുമാനം എടുക്കേണ്ടി വരുന്നതെങ്കിലോ? ഇനി എന്താണ് ജീവിതത്തില്‍ വരാനിരിക്കുന്നത് എന്ന് അറിയില്ലല്ലോ.

ഇന്നുവരെ ഒന്നും വളരെയധികം പ്ലാന്‍ ചെയ്ത് ചെയ്തിട്ടില്ല. എല്ലാം പെട്ടെന്ന് എടുക്കുന്ന തീരുമാനങ്ങളാണ്. പിന്നെ, വിവാദങ്ങളെ അതിജീവിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ലല്ലോ. ലൈഫിലെ ഒരു ഫ്ലോയില്‍ അതങ്ങനെ പോകുന്നു. ഒന്നും പ്രതികരണം പോലും അര്‍ഹിക്കുന്നില്ല. സത്യമറിയാവുന്ന നമ്മളെന്തിനാണ് പേടിക്കേണ്ടത്. മഞ്ജു പറയുന്നു.

Recent Updates