• Home
  • News
  • ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി

പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന രണ്ടാമത്തെ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. പ്രണവ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.പോസ്റ്റര്‍ പുറത്ത് വിട്ട് അധികം വൈകാതെ തന്നെ നിരവധി പേര്‍ ആശംസകളുമായി എത്തി. ആദ്യ ചിത്രത്തിലെ പാര്‍കൗര്‍(parkour) പ്രകടനം തന്നെ കലക്കി ഇത് പൊളിക്കും.കട്ട വെയ്റ്റിങ്ങ് എന്ന് തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ.സര്‍ഫിങ് ബോര്‍ഡ് പിടിച്ച് കടലിലേക്ക് നോക്കി നില്‍ക്കുന്ന പ്രണവാണ് പോസ്റ്ററില്‍. ചിത്രത്തിലെ കഥാപാത്രം സര്‍ഫിങ് അറിയാവുന്നതാണെന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തിനു വേണ്ടി പ്രണവ് ബാലിയില്‍ പോയ് സര്‍ഫിങ്ങില്‍ പരിശീലനം നേടിയിരുന്നു.ടോമിച്ചന്‍ മുളകുപാടമാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. അഭിനന്ദന്‍ രാമാനുജനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.പുതുമുഖം റേച്ചലാണ് നായികയായി എത്തുന്നത്. കലാഭവന്‍ ഷാജോണ്‍, മനോജ് കെ ജയന്‍, സുരേഷ് കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വിട്ടിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തത് ശ്രദ്ധിക്കപ്പെട്ടിരുന്നു.

Recent Updates