• Home
  • News
  • 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ് മത്സരിക്കുമെന്ന് നടൻ

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ് മത്സരിക്കുമെന്ന് നടൻ പ്രകാശ് രാജ്

ബെംഗളൂരു: 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ് മത്സരിക്കുമെന്ന് നടൻ പ്രകാശ് രാജ് ട്വീറ്ററിലൂടെ അറിയിച്ചു. രജനികാന്തിനും കമല്‍ഹാസനും പിന്നാലെ തമിഴ്‌സിനിമാ രംഗത്ത് നിന്ന് രാഷ്ട്രീയ പ്രവേശനം നടത്താന്‍ ഒരുങ്ങിയിരിക്കുകയാണ് പ്രകാശ് രാജും. പുതുവര്‍ഷം ആശംസിച്ചുകൊണ്ടുള്ള ട്വീറ്റിലൂടെയാണ് പ്രകാശ് രാജ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്.2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിങ്ങളുടെ പിന്തുണയോടെ സ്വന്ത്രനായി മത്സരിക്കും, ഏത് മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുക എന്നത് ഉടന്‍ പ്രഖ്യാപിക്കുമെന്നും താരം ട്വീറ്ററില്‍ കുറിച്ചു. മോദി സര്‍ക്കാരിന്റെയും ബിജെപിയുടേയും കടുത്ത വിമര്‍ശകന്‍കൂടിയായ പ്രകാശ് രാജ് അബ് കി ബാര്‍ ജനതാ സര്‍ക്കാര്‍ എന്ന മുദ്രാവാക്യത്തോടെയാണ് ട്വീറ്റ് പങ്ക് വച്ചിരിക്കുന്നത്.